Conflict | കണ്ണൂരിൽ ആർഎസ്എസ് - എസ്ഡിപിഐ സംഘർഷം; 2 വീടുകൾ തകർത്തു; 14 പേർ കസ്റ്റഡിയിൽ
Aug 23, 2022, 15:27 IST
മട്ടന്നൂർ: (www.kvartha.com) കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന മട്ടന്നൂർ നഗരസഭയ്ക്കടുത്തെ ചാവശേരിയിൽ ആർഎസ്എസ് - എസ്ഡിപിഐ അക്രമത്തിൽ രണ്ടു വീടുകൾ തകർത്തു. ഇരു വിഭാഗങ്ങളിലും പെട്ട 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിനിടെ രണ്ടു വീടുകൾ അടിച്ചുതകർത്തതായാണ് പരാതി. എസ്ഡിപിഐ. പ്രവർത്തകനായ സിനാസിന്റെയും ആർഎസ്എസ് പ്രവർത്തകനായ അജയന്റെയും വീടുകൾക്കുനേരേയാണ് കല്ലേറും ആക്രമണവും ഉണ്ടായത്.
വീടുകളുടെ ജനൽച്ചില്ലുകൾ അടിച്ചും എറിഞ്ഞും തകർത്തു. സിനാസിന്റെ പിതാവ് എംകെ ഹംസ, ഭാര്യ ഖൈറുന്നിസ എന്നിവരെ പരിക്കുകളോടെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ കാറും തകർത്തിട്ടുണ്ട്. ഡിഐജി രാഹുൽ ആർ നായർ രാവിലെ സംഭവസ്ഥലം സന്ദർശിച്ചു.
ചാവശ്ശേരി മുഖപ്പറമ്പ് റോഡിൽ സ്ഫോടനമുണ്ടായതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ തിങ്കളാഴ്ച രാത്രി പ്രകടനം നടത്തിയിരുന്നു. തുടർന്ന് ആർഎസ്എസ് പ്രവർത്തകരും പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു, തുടർന്നായിരുന്നു വീടുകൾക്ക് നേരെ ആക്രമണമുണ്ടായത് സ്ഥലത്ത് പൊലീസ് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, RSS, SDPI, Political Party, Politics, Controversy, Custody, RSS-SDPI Conflict, RSS-SDPI conflict in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.