Complaint | 'ഭര്‍ത്താവിനെയും മകനെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു'; കുടുംബത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നുവെന്ന് വീട്ടമ്മയുടെ പരാതി
Nov 19, 2022, 21:43 IST
കണ്ണൂര്‍: (www.kvartha.com) കതിരൂര്‍ നാലാം മൈലില്‍ വീട്ടമ്മയെയും കുടുംബത്തെയും അക്രമിക്കുകയും ഭര്‍ത്താവിനെയും മകനെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും ചെയ്തെന്ന് പരാതി. കതിരൂര്‍ പൊന്ന്യം നാലാം മൈല്‍ സ്വദേശിനി ടിഎം സുബൈദയാണ് ചിലര്‍ തങ്ങളെ നിരന്തരം അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.
അയല്‍വാസികള്‍ ഉള്‍പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍. ഇതു സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കതിരൂര്‍ എസ് എച് ഒ മഹേഷ് അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ അക്രമിച്ചുവെന്നു കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്റെ ഭര്‍ത്താവിനെയും മൂത്തമകനെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടിച്ചിരിക്കുകയാണെന്ന് സുബൈദ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പരാതി പറയാന്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്നോടും മകനോടും പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായാണ് പെരുമാറുന്നത്. തങ്ങളെ അസഭ്യം പറഞ്ഞു ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. 2022-ന് ഒക്ടോബര്‍ 23ന് വൈകുന്നേരം ആറരയ്ക്കാണ് ഷിനോജ്, റിജില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവും പെയിന്റിങ് തൊഴിലാളിയുമായ ഖാദര്‍, മക്കളായ മഹ്മൂദ് ശാസ്, മിദ്ലാജ് എന്നിവരെ മര്‍ദിക്കുകയും ഭര്‍ത്താവ് ഖാദറിനെ അദ്ദേഹത്തിന്റെ ഉടുവസ്ത്രമഴിച്ചെടുത്ത് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
മൂന്നുമാസം മുന്‍പാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രവീണിന്റെ കുടുംബത്തെ പറ്റിയുള്ള ഫേസ്ബുക് പോസ്റ്റ് തന്റെ പ്രവാസിയായ മകന്‍ മഹ്മൂദിന്റെ പേരില്‍ ആരോ പോസ്റ്റു ചെയ്തിരുന്നു. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഇതു ചെയ്തത്. മകന്‍ നാട്ടില്‍ വന്നപ്പോള്‍ അവന്റെ ഫോണ്‍ പരിശോധിച്ചു പൊലീസിന് ഇക്കാര്യം വ്യക്തമായതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം വീട്ടില്‍ കയറി അക്രമം അഴിച്ചുവിടുകയും കള്ളക്കേസുകൊടുത്ത് തന്റെ ഭര്‍ത്താവിനെയും മകനെയും ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയുമാണെന്ന് സുബൈദ കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Press Meet, Complaint, RSS, Jail, Arrested, RSS workers assaulting family, woman's complaint.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.