RTI | എല്ലാം സ്വന്തം ചെലവിലായിരുന്നു; മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സര്‍കാര്‍ ഖജനാവില്‍നിന്ന് പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ
May 21, 2024, 12:16 IST
തിരുവനന്തപുരം: (KVARTHA) തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം നടത്തിയ വിദേശയാത്ര വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ, യാത്രയുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിലെന്നാണ് വിവരാവകാശ രേഖ.
യാത്രയ്ക്കായി സര്‍കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍കാര്‍ അറിയിച്ചു. കൂടെ അനുഗമിക്കാന്‍ സര്‍കാര്‍ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ ഒപ്പമുണ്ടായിരുന്നില്ല. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഗണേഷ് കുമാര്‍ എന്നിവരുടെ യാത്രയും സ്വന്തം ചെലവിലാണെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ യാത്ര സ്വന്തം ചെലവില്‍ ആയിരുന്നുവെന്നും പറയുന്നു.
ദുബൈ, സിംഗപുര്‍, ഇന്‍ഡോനീഷ്യ എന്നീ രാജ്യങ്ങളിലായി 12 ദിവസങ്ങളിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനുമുണ്ടായിരുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുമ്പോള്‍ മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് ചര്‍ചാവിഷയമായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്‌പോണ്‍സര്‍ഷിപാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തും മന്ത്രിമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധി ആരോടും പറയാതെ കുറെ ദിവസം വിദേശത്തായിരുന്നു. അതിനെക്കുറിച്ച് ഒരു ചര്‍ച്ചയും മാധ്യമങ്ങളില്‍ കണ്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
രാഷ്ട്രീയ രംഗത്തും ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അവരുടെ സ്വന്തം ചെലവില്‍ കുടുംബസമേതം വിദേശത്ത് പോകാറുണ്ട്. സ്വന്തം കാശ് മുടക്കി സിപിഎമ്മുകാര്‍ക്ക് മാത്രം വിദേശയാത്ര പോകാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ മാറണമെന്നും അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
Keywords: News, Kerala, Thiruvananthapuram-News, Right to Information, RTI, States, CM Pinarayi, Pinarayi Vijayan, Travelled, Abroad, Expense, Politics, Spent, Exchequer, Thiruvananthapuram News, Kerala News, CPM, Party, Criticism, Muhammad Riyas, K B Ganesh Kumar, V Sivankutty.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.