നിയമസഭാ കൈയ്യാങ്കളി കേസിൽ സർകാരിന് മാപ്പില്ല; കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടണം

 


ന്യൂഡെൽഹി: (www.kvartha.com 28.07.2021) നിയമസഭാ കൈയ്യാങ്കളി കേസിൽ സർകാരിന് കനത്ത തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർകാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ കെ കുഞ്ഞമ്മദ്, ഇപി ജയരാജൻ, സികെ സദാശിവൻ, കെ അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസിൽ പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടേണ്ടി വരും.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസിൻ്റെ വിചാരണ പുനരാരംഭിക്കും.

നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർകാരിൻ്റെ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് തള്ളിയത്. ഭരണപക്ഷത്തെ അംഗങ്ങൾക്കും കയ്യാങ്കളിയിൽ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന സർകാർ വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിൻ്റെ വിധി പ്രസ്താവത്തിൽ പറയുന്നു.

നിയമസഭാ കൈയ്യാങ്കളി കേസിൽ സർകാരിന് മാപ്പില്ല; കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടണം

ഇത്തരം നടപടികൾക്കെതിരെ ശക്തമായ സന്ദേശം നൽകിയേ തീരൂ. എംഎൽഎമാരുടെ പ്രവൃത്തി ഭരണഘടന മാർഗങ്ങളെ ചവിട്ടി മെതിച്ചെന്നും കേസ് പിൻവലിക്കുക എന്നത് പൊതുനീതിയുടെയും നയത്തിന്റെയും ലംഘനമാകുമെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർകാർ നൽകിയ ഹർജിയിലാണ് വിധി. നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു.

നിയമസഭയിൽ നടന്ന കയ്യാങ്കളി നൽകുന്ന സന്ദേശം എന്താണെന്നും ഒരു അംഗം തോക്കുമായി സഭയിൽ വന്നാൽ അപ്പോഴും പരിരക്ഷ അവകാശപ്പെടുമോയെന്നും സുപ്രീംകോടതി ചോദിച്ചു. ഏറെ ഗൗരവമുള്ള കേസാണിത്. ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താനാണ് അംഗങ്ങൾ ശ്രമിച്ചത്. വിഡിയോ ദൃശ്യങ്ങൾ ഇതിന്റെ തെളിവായിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Keywords:  News, New Delhi, Assembly, Kerala, State, Supreme Court of India, Supreme Court, LDF, CPM, Ruckus in Assembly in 2015, Ruckus in Assembly in 2015: SC rejects Kerala’s appeal for withdrawing case against LDF MLAs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia