Collapsed | പരശുറാം എക്‌സ്പ്രസിലെ ദുരിതയാത്രക്ക് അറുതിയില്ല; തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥിനികള്‍ ഉള്‍പെടെ 3 യാത്രക്കാരികള്‍ കുഴഞ്ഞുവീണു; സംഭവം വന്ദേഭാരത് ട്രെയിന്‍ കടന്നു പോകാന്‍ വേണ്ടി പിടിച്ചിട്ടതിനെ തുടര്‍ന്ന്

 


കോഴിക്കോട്: (KVARTHA) പരശുറാം എക്‌സ്പ്രസിലെ ദുരിതയാത്രക്ക് അറുതിയില്ലെന്നാണ് ഓരോ പുതിയ സംഭവങ്ങളില്‍ നിന്നും മനസിലാക്കുന്നത്. കഴിഞ്ഞദിവസം തിക്കിലും തിരക്കിലും പെട്ട് രണ്ടു വിദ്യാര്‍ഥിനികള്‍ ഉള്‍പെടെ മൂന്ന് യാത്രക്കാരികള്‍ കുഴഞ്ഞുവീണു. വന്ദേഭാരത് ട്രെയിന്‍ കടന്നു പോകാന്‍ വേണ്ടി പരശുറാം എക്‌സ്പ്രസ് ദീര്‍ഘസമയം പിടിച്ചിട്ടതിനെ തുടര്‍ന്നാണ് സംഭവം.

Collapsed | പരശുറാം എക്‌സ്പ്രസിലെ ദുരിതയാത്രക്ക് അറുതിയില്ല; തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥിനികള്‍ ഉള്‍പെടെ 3 യാത്രക്കാരികള്‍ കുഴഞ്ഞുവീണു; സംഭവം വന്ദേഭാരത് ട്രെയിന്‍ കടന്നു പോകാന്‍ വേണ്ടി പിടിച്ചിട്ടതിനെ തുടര്‍ന്ന്

പതിവുള്ള തിക്കും തിരക്കിനും പുറമെയാണ് ഇപ്പോള്‍ വടകരക്കും കോഴിക്കോടിനും ഇടയില്‍ വന്ദേഭാരതിനു വേണ്ടി പരശുറാം പിടിച്ചിടുന്നതു മൂലമുള്ള പ്രയാസം. ഇത്, ദുരിതത്തിന്റെ തീവ്രത കൂട്ടുകയാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന ഈ ട്രെയിനില്‍ കൂടുതല്‍ ബോഗികള്‍ അനുവദിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിദ്യാര്‍ഥികളുള്‍പെടെ ഒട്ടേറെ പേരാണ് തിക്കിലും തിരക്കിലും അവശരായി കുഴഞ്ഞു വീണത്.

തിങ്കളാഴ്ച രാവിലെ 25 മിനുറ്റ് വൈകി 8.35നാണു 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം കൊയിലാണ്ടിയിലെത്തിയത്. വന്ദേഭാരതിനു വേണ്ടി പിന്നെയും 20 മിനുറ്റ് തടഞ്ഞുവെച്ചു. നിന്നു തിരിയാനിടമില്ലാത്ത ട്രെയിന്‍ അവിടെ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടുമ്പോഴേക്കും പല യാത്രക്കാരും ക്ഷീണിതരായിരുന്നു. ട്രെയിന്‍ കൊയിലാണ്ടി വിട്ടയുടന്‍ രണ്ടു വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണു.

ട്രെയിന്‍ കോഴിക്കോട്ട് എത്തുമ്പോഴാണ് ഒരു യാത്രക്കാരി കൂടി കുഴഞ്ഞുവീണത്. പിന്നീട് സഹയാത്രികര്‍ സഹായിച്ച് സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു. ഈ വിഷയത്തില്‍ റെയില്‍വെ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉടനുണ്ടാകണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം.

Keywords:  Rush in Parasuram Express: Passengers collapses due to suffocation, Kozhikode, News, Rush, Parasuram Express, Passengers, Collapsed, Suffocation, Students, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia