Anwar Balasingam | ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുല്ലപ്പെരിയാർ വിഷയത്തിൽ കേരള വിരുദ്ധ പോരാട്ടവുമായി രംഗത്തുണ്ടായിരുന്ന അൻവർ ബാലശിങ്കം ഇടുക്കിയിൽ മത്സരിക്കാനൊരുങ്ങുന്നു
Mar 21, 2024, 14:32 IST
_അജോ കുറ്റിക്കൻ_
ഇടുക്കി: (KVARTHA) മുല്ലപ്പെരിയാർ വിഷയത്തിൽ കേരള വിരുദ്ധ പോരാട്ടവുമായി രംഗത്തുണ്ടായിരുന്ന കർഷക സംഘടന നേതാവ് എസ് അൻവർ ബാലശിങ്കം ഇടുക്കിയിൽ മത്സരിക്കാനൊരുങ്ങുന്നു. കിഫ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് മത്സരത്തിന് എത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസമായി അൻവർ ബാലശിങ്കവും കൂട്ടാളികളും വിവിധ സംഘടന നേതാക്കളെ സന്ദർശിച്ച് പിന്തുണ തേടി.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ വിവിധ സംഘടനകൾ തമിഴ്നാട്ടിൽ സമരങ്ങൾ സംഘടിപ്പിക്കുമ്പോഴും കഴിഞ്ഞ ഒന്നര വർഷമായി മുല്ലപ്പെരിയാറിൻ്റെ പേരിൽ ബാലശിങ്കത്തിൻ്റെ പെരിയാർ വൈഗ പാസന വ്യവസായി സംഘം സമരങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം എന്ന നിലപാടിലായിരുന്നു അവർ. മാത്രമല്ല മുല്ലപ്പെരിയാറിലെ ജല നിരപ്പ് 146 അടിയാക്കണമന്ന നിലപാടിൽ മാറ്റം വരുത്തി 104 അടിയാക്കി കുറച്ച് കനാൽ നിർമിച്ച് കൂടുതൽ ജലം തമിഴ്നാടിന് നൽകി കേരളത്തിൻ്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
മുല്ലപ്പെരിയാർ വിഷയം ഇരു സംസ്ഥാനങ്ങൾക്കും തർക്കമില്ലാത്ത രീതിയിൽ പരിഹരിക്കുക, മൂന്നാറിലെ ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക് ഒരേകർ ഭൂമി, കുടിയേറ്റ കർഷകർക്ക് പട്ടയം, തമിഴ് മീഡിയം സ്കൂളുകളിൽ ഇംഗ്ലീഷിന് പുറമെ മലയാളവും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങൾ പ്രധാനമായും ഉന്നയിക്കുന്നതെന്ന് അൻവർ ബാലശിങ്കം പറഞ്ഞു.
അതേസമയം ഏതാനും വർഷങ്ങളായി തമിഴ് ഭൂരിപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് കേരള വിരുദ്ധ പ്രചാരണം നടത്തി വന്നിരുന്നയാളാണ് അൻവർ ബാലശിങ്കം. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ബാലശിങ്കമായിരുന്നു. ഈ മാസം 28 നാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
< !- START disable copy paste -->

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Idukki, Anwar Balasingam, S Anwar Balasingam to contest in Idukki.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.