SRP | രാജ്യത്ത് നടക്കുന്നത് ശാസ്ത്രബോധത്തിനെതിരെയുളള കടന്നാക്രമണങ്ങളെന്ന് എസ് രാമചന്ദ്രന്‍ പിളള
Jul 28, 2023, 22:00 IST
കണ്ണൂര്‍: (www.kvartha.com) വികസനക്ഷേമ- വികസന രംഗങ്ങളില്‍ ഇടപെടുന്നതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കാന്‍ തീവ്രമായ ഇടപെടല്‍ വേണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. ശാസ്ത്ര ബോധത്തിന് എതിരായ കടന്നാക്രമണങ്ങള്‍ രാജ്യമെങ്ങും ബോധപൂര്‍വം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. പരിണാമ സിദ്ധാന്തം പോലും പഠിക്കേണ്ടതില്ലെന്ന് പറയുന്നു. ഇതിന് പിന്നില്‍ വ്യക്തമായ അജന്‍ഡകളുണ്ട്.
ഇത് മറികടക്കണമെങ്കില്‍ ശാസ്ത്ര ബോധം വളര്‍ത്തണമെന്നും വ്യവസായിക-കാര്‍ഷിക മുന്നേറ്റത്തോടൊപ്പം നാട്ടില്‍ നാം ആഗ്രഹിക്കുന്ന പുരോഗതി കൈവരിക്കണമെങ്കില്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാട്യം സ്മാരക പഠന ഗവേഷണ കേന്ദ്രം നായനാര്‍ അകാഡമിയില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ലോക ക്രമത്തോടൊപ്പം കേരളത്തെ എത്തിക്കാനുള്ള പരിശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇതിന് അനുരൂപമായ ഒരു വികസന-ക്ഷേമ പരിപ്രേക്ഷ്യമാണ് തയാറാക്കിയത്. അതിനനുസരിച്ചുള്ള തുടര്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് കാണുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ തദ്ദേശ-സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്.
കാര്‍ഷിക- വ്യാവസായിക മേഖലകളില്‍ ഇടപെടാന്‍ നാം ശ്രമിക്കുമ്പോള്‍ മത്സരിക്കേണ്ടി വരുന്നത് കോര്‍പറേറ്റുകളുമായാണ്. അത്തരം മത്സരത്തിനിറങ്ങുമ്പോള്‍ സകല മേഖലകളിലു വൈദഗ്ധ്യം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ മത്സരത്തില്‍ ജയിക്കാനാകില്ല. അതിനായി തദ്ദേശ- സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും വൈദഗ്ധ്യം വര്‍ധിപ്പിക്കണം. പ്രൊഫഷനലിസം കൈവരിക്കണം.
സംസ്ഥാനത്തിന്റെ പൊതു വികസന കാര്യങ്ങളില്‍ കണ്ണൂര്‍ ജില്ലയ്ക്ക് നേതൃപരമായ പങ്ക് വഹിക്കാനുണ്ട്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെല്ലാം കണ്ണൂര്‍ ഇതിനകം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെല്ലാം കണ്ണൂരിന്റെ സംഭാവന മാതൃകാപരമാണെന്ന് എസ് ആര്‍ പി പറഞ്ഞു.
ശാസ്ത്ര - സാങ്കേതിക മേഖലയിലെ വളര്‍ചക്കെതിരെ സംഘടിതമായ കടന്നാക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയാണ്. ജനങ്ങളില്‍ ശാസ്ത്ര ബോധം വളര്‍ത്തി ഇതിനെ നേരിടാനാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂരിന്റെ വളര്‍ചക്ക് മുതല്‍ കൂട്ടാവുന്ന വിമാനത്താവളത്തിന്റെ വളര്‍ചാ പുരോഗതി നിഷേധിക്കുന്ന നയത്തിനെതിരെ ജനങ്ങളെ അണിനിരത്തി നേരിടാനാവണം. അഴീക്കല്‍ തുറമുഖ വികസനവും ജില്ലയുടെ വികസന കുതിപ്പില്‍ നിര്‍ണായകമാവുമെന്ന് എസ് ആര്‍ പി അഭിപ്രായപ്പെട്ടു.
മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വികെ രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ പി ഹരീന്ദ്രന്‍, കെവി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, സി പി എം ജില്ലാ സെക്രടറി എം വി ജയരാജന്‍, പി ജയരാജന്‍, ടി വി രാജേഷ്, പ്രൊഫ. എ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.
വികസന സെമിനാറിനോടനുബന്ധിച്ച് ജൂലൈ 29-ന് നടക്കുന്ന ഓപണ്‍ ഫോറം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ പി ജയരാജന്‍ അധ്യക്ഷനാവും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെകെ ശൈലജ എം എല്‍ എ യുടെ അധ്യക്ഷതയില്‍ സി പി എം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
2000 ത്തോളം പേര്‍ പങ്കെടുക്കുന്ന സെമിനാറില്‍ 209 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഏഴ് വേദികളില്‍ ഒരേസമയം പ്രബന്ധാവതരണവും ചര്‍ചയും നടന്നു.

Keywords: S Ramachandran Pillai says what is happening in the country is an attack on scientific consciousness, Kannur, News, Inauguration, Politics, Seminar, Conference, Airport, Pinarayi Vjayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.