അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്ക്

 


കോട്ടയം: (www.kvartha.com 22.11.2019) ഏറ്റുമാനൂരില്‍ കോട്ടയത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസും അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെംപോ ട്രാവലറും കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടിയുള്‍പ്പെടെ ട്രാവലറിലുണ്ടായിരുന്ന ഏഴു അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ പകുതിയോളം ഭാഗം പൂര്‍ണമായും തകര്‍ന്നു.

സംഭവത്തെ തുടര്‍ന്ന് ഓടിയെത്തിയ ആളുകള്‍ ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തു. വണ്ടി ഓടിച്ച ഡ്രൈവറടക്കമുള്ള ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kottayam, News, Kerala, Injured, Accident, Vehicles, bus, Sabarimala devotees including a child injured in accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia