Helicopter | ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്ന് കാണിച്ച് പരസ്യം നല്‍കാന്‍ അനുവാദം നല്‍കിയത് ആരെന്ന് ഹൈകോടതി
Nov 19, 2022, 14:10 IST
കൊച്ചി: (www.kvartha.com) ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്നു കാണിച്ചു പരസ്യം നല്‍കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് ഹൈകോടതി. ഹെലി കേരള എന്ന വെബ്‌സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസ് സ്‌പെഷല്‍ സിറ്റിങ്ങില്‍ പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ചിന്റെ ചോദ്യം.
ഹെലികോപ്റ്റര്‍ സേവനം നല്‍കുന്നതിനോ പരസ്യം നല്‍കുന്നതിനോ അനുമതി നല്‍കിയിട്ടില്ലെന്നു ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രത്യേക സുരക്ഷാ മേഖലയാണു ശബരിമല ഉള്‍പെടുന്ന പ്രദേശം എന്നതിനാല്‍ പരസ്യം നല്‍കി കംപനിക്കെതിരെ എന്തു നടപടി എടുത്തു എന്നും ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. സംഭവം അറിഞ്ഞ ശേഷവും എന്തുകൊണ്ടു നടപടി എടുത്തില്ലെന്നും കോടതി കുറ്റപ്പെടുത്തി. പരസ്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കില്ലെന്നു ഹെലി കേരള കംപനി കോടതിയെ അറയിച്ചു. എന്നാല്‍ പൊലീസ് നടപടി നേരിടുകയാണു വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി.
സംഭവം ഗുരുതര വിഷയമാണെന്ന നിലപാടായിരുന്നു കോടതിയില്‍ കേന്ദ്ര സര്‍കാരിന്റേത്. സംരക്ഷിത വന മേഖല ഉള്‍പെടുന്നതായതിനാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് തേടേണ്ടതുണ്ടെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും കേന്ദ്രസര്‍കാര്‍ കോടതിയെ അറിയിച്ചു.
ശബരിമലയില്‍ വിഐപി ദര്‍ശനം വാഗ്ദാനം ചെയ്യാന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന വിമര്‍ശനമാണു കംപനിക്കു നേരെ കോടതി ഉയര്‍ത്തിയത്. അനധികൃത വാഹനങ്ങള്‍ പോലും കടത്തിവിടാതിരിക്കാന്‍ കോടതി ഉത്തരവ് നിലവിലുണ്ടെന്നും സുരക്ഷയെ ബാധിക്കുന്നതാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
അറിവോടെയല്ല പരസ്യം നല്‍കിയിരിക്കുന്നതെന്ന് ഈ വിഷയം വെള്ളിയാഴ്ച പരിഗണനയ്‌ക്കെടുത്തപ്പോള്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ സര്‍വീസ് നടത്തുന്നത് എന്നും കേന്ദ്രത്തോടു കോടതി ആരാഞ്ഞിരുന്നു.
ശബരിമലയിലേക്കു കൊച്ചിയില്‍നിന്നു പ്രതിദിനം രണ്ടു സര്‍വീസ് നടത്തുമെന്ന് കാട്ടിയാണ് ഹെലി കേരള കംപനി വെബ്‌സൈറ്റിലൂടെ പരസ്യം നല്‍കിയിരുന്നത്. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു കാറില്‍ സര്‍വീസും അവിടെനിന്നു ഡോളി സേവനവും ശബരിമലയില്‍ വിഐപി ദര്‍ശനവുമായിരുന്നു കംപനിയുടെ വാഗ്ദാനം. മറ്റ് വാഹനങ്ങള്‍ക്കു പോലും അനുമതി ഇല്ലെന്നിരിക്കെ നിയമവിരുദ്ധമായി പരസ്യം നല്‍കിയ കംപനി നടപടി ശ്രദ്ധയില്‍ പെട്ട ഹൈകോടതി ദേവസ്വം ബെഞ്ച് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.
Keywords: Sabarimala pilgrimage by helicopter: Kerala HC asks Union govt to inform whether any clearance given, Kochi, News, Helicopter, Advertisement, Sabarimala Temple, High Court of Kerala, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.