ശബരിമല പുനഃപരിശോധനാ വിധി; സുപ്രീം കോടതിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ശബരിമല തന്ത്രി

 



പത്തനംതിട്ട: (www.kvartha.com 14.11.2019) ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ പുനഃപരിശോധനാ വിധി ഏഴംഗ ബഞ്ചിന് നല്‍കിയ സുപ്രീം കോടതിയുടെ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവരര്. സുപ്രീം കോടതിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയാണ് വന്നതെന്നും തന്ത്രി പ്രതികരിച്ചു.

ഭക്തരെ ഒരു പ്രത്യേക വിഭാഗമായി കാണണമെന്ന് സുപ്രീം കോടതി പറഞ്ഞതു ഒരു നല്ല കാര്യമാണെന്നും മതവും നിയമവും കൂട്ടികുഴയ്ക്കാന്‍ പാടില്ലെന്നും തന്ത്രി കണ്ഠരര്‍ രാജീവരര്‍ പറയുന്നു. വിശ്വാസികള്‍ക്ക് ഏറെ കരുത്ത് പകുന്ന സുപ്രീം കോടതിയുടെ ഈ തീരുമാനത്തില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

 
ശബരിമല പുനഃപരിശോധനാ വിധി; സുപ്രീം കോടതിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ശബരിമല തന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Pathanamthitta, News, Kerala, Sabarimala-Verdict, Sabarimala, Supreme Court of India, Sabarimala verdict; Reaction of  Kandararu Rajeevaru
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia