Sabrinath | ശബരീനാഥിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി; കനത്ത സുരക്ഷ

 


തിരുവനന്തപുരം: (www.kvartha.com) ശബരീനാഥിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. പ്രധാന ഗേറ്റ് ഒഴിവാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്. ശബരീനാഥിന്റെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പിച്ചു. കോടതി നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടില്ല.

Sabrinath | ശബരീനാഥിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി; കനത്ത സുരക്ഷ

കനത്ത പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത് കോണ്‍ഗ്രസും കോടതി വളപ്പില്‍ എത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരും കോടതിക്ക് പുറത്ത് എത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് കോടതിയില്‍ ഒരുക്കിയിട്ടുള്ളത്. കോടതിയിലെ പൊലീസാണ് ശബരീനാഥിനെ എത്തിച്ച വിവരം അറിയിച്ചത്.

ശബരീനാഥിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ പൊലീസ് കോടതിയില്‍ നല്‍കും.

Keywords: Sabrinath produced in court; Heavy security, Thiruvananthapuram, News, Court, Arrested, Congress, Bail plea, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia