സഫിയ വധം; ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ

 


കാസര്‍കോട്: (www.kvartha.com 16/07/2015) കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ. വധശിക്ഷ കൂടാതെ പത്തുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചു.

കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ ജഡ്ജ് എം ജെ ശക്തിധരനാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന പ്രോസ്‌ക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് പ്രതിക്ക് വധശിക്ഷ നല്‍കിയത്.

കേസിലെ രണ്ടാം പ്രതിയും സഫിയയെ ജോലിക്കെത്തിച്ച ഇടനിലക്കാരനുമായ ദൊഡ്ഡപ്പള്ളി മൊയ്തു ഹാജി, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഞ്ചാം പ്രതിയും ആദൂര്‍ എഎസ്‌ഐയായിരുന്ന ഉദുമ ബാരയിലെ ടി.എ. ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി ചൊവ്വാഴ്ച വെറുതെവിട്ടിരുന്നു.

ഐ.പി.സി. 302, 361, 201, പ്രകാരം കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഹംസയ്‌ക്കെതിരെ തെളിയിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

ഐ.പി.സി. 361, 201 പ്രകാരം തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനു  മൂന്നാംപ്രതി മൈമൂനയെ മൂന്നുവര്‍ഷം വെറും തടവിനും, നാലാംപ്രതിയും ഹംസയുടെ ഭാര്യാ സഹോദരനുമായ അബ്ദുല്ലയെ   ഐ.പി.സി. 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന്  മൂന്നുവര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു.  മൂന്നും നാലും പ്രതികള്‍ക്ക് അയ്യായിരം രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
സഫിയ വധം; ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ

Also Read:

Keywords:  Kasaragod, Court, Judge, Execution, Kerala, Safiya murder case: Death penalty for main accused Hamza.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia