സഫിയയുടെ ജീവിതത്തിനു ഒരുകൈ സഹായം നല്കി മുഖ്യമന്ത്രിയും വനിതാ വികസന കോര്‍പറേഷനും
Dec 2, 2014, 11:33 IST
തിരുവനന്തപുരം: (www.kvartha.com 02.11.2014) ജീവിതം വഴിമുട്ടിയ രോഗിയായ സഫിയയ്ക്കും കുടുംബത്തിനും കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ഇടപെടലും സംസ്ഥാന വനിതാ വികസന കോര്പറേഷന് സഹായവും. കാസര്‍കോട് എസ്പി നഗര്‍ റിഫാഇയ മന്‍സിലില്‍ മാഹീന് കുഞ്ഞിന്റെ ഭാര്യ ബി.എം. സഫിയയ്ക്ക് കോര്പറേഷന് അനുവദിച്ച പ്രത്യേക സഹായം ഉപയോഗിച്ച് അവര്‍ വീടിനു സമീപം ആരംഭിച്ച തട്ടുകട പ്രവര്‍ത്തിച്ചു തുടങ്ങി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു സഹായം തേടി സഫിയ കാസര്‍കോട് കലക്ടര്‍ക്ക് നല്കിയ നിവേദനമാണു വഴിത്തിരിവായത്. നാലു പെണ്മക്കളും ഏറ്റവും ഇളയ 12 വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നതാണ് സഫിയ മാഹീന്കുഞ്ഞ് ദമ്പതികളുടെ കുടുംബം. സഫിയ തൈറോയിഡ് രോഗ ചികില്‍സയിലാണ്. മാഹീന്കുഞ്ഞിന് കാഴ്ചാ തകരാറുള്ളതിനാല്‍ ജോലികള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. ചികില്‍സിച്ചാല്‍ ഭേദമാകും. രണ്ടു പേരുടെയും ചികില്‍സയും മക്കളുടെ പഠനവും മറ്റു ജീവിതാവശ്യങ്ങളും പ്രതിസന്ധിയിലായതോടെയാണ് അവര്‍ നിവേദനം നല്‍കിയത്. അനുകൂല കുറിപ്പോടുകൂടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അത് സാമൂഹ്യനീതി വകുപ്പിനു കൈമാറി. അതേത്തുടര്‍ന്നാണ് സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വനിതാ വികസന കോര്‍പറേഷന്റെ പരിഗണനയില്‍ വിഷയമെത്തിയത്.
സിംഗിള്‍ വുമണ്‍ ബെനഫിറ്റ് സ്കീമില്‍ പെടുത്തി സഫിയയ്ക്ക് 50,000 രൂപ നല്കാന് കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വീടിനു സമീപം സഫിയയുടെ തട്ടുകട പ്രവര്‍ത്തിച്ചു തുടങ്ങിയ സന്തോഷത്തിനു സാക്ഷികളാകാന്‍ കോര്പറേഷന് അധ്യക്ഷ അഡ്വ. പി. കുല്‍സുവും മറ്റു ബോര്‍ഡ് അംഗങ്ങളും മേഖലാ മാനേജര്‍ ഫൈസല്‍ മുനീറും എത്തി.
മുഖ്യമന്ത്രി, സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍, വനിതാ വികസന കോര്പറേഷന് എം.ഡി. ഡോ. പി.ടി.എം. സുനീഷ് എന്നിവര്‍ തങ്ങളെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെട്ടതായി സഫിയ നന്ദിയോടെ സ്മരിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പീഡനക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍
Keywords: Safiya, Women's development corporations, Chief Minister Ommen Chandy, Kerala, Kasaragod.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.