Saji Manjakadambil | 'രാജിക്ക് കാരണം മോൻസ് ജോസഫിന്റെ അഹന്ത, നിരന്തരം ഫോണിലും നേരിട്ടും ചീത്ത വിളിച്ചു'; വികാരാധീനനായി സജി മഞ്ഞക്കടമ്പില്‍

 


കോട്ടയം: (KVARTHA) കേരള കോൺ​ഗ്രസ് ജില്ലാ പ്രസിഡണ്ട്, യുഡിഎഫ് ജില്ലാ ചെയർമാൻ പദവികളിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപനം നടത്തിയ വാർത്താസമ്മേളനത്തിൽ വികാരാധീനനായി പൊട്ടിക്കരഞ്ഞ് സജി മഞ്ഞക്കടമ്പില്‍. മോന്‍സ് ജോസഫ് എംഎല്‍എയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജിയുടെ രാജി. മോൻസ് ജോസഫിന്റെ ഏകാധിപത്യ നിലപാടിൽ മനംനൊന്താണ് രാജിയെന്നും ഇനി കുടുംബത്തോട് കൂടി ആലോചിച്ച് മാത്രമേ രാഷ്ട്രീയത്തിൽ നിലപാട് സ്വീകരിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
  
Saji Manjakadambil | 'രാജിക്ക് കാരണം മോൻസ് ജോസഫിന്റെ അഹന്ത, നിരന്തരം ഫോണിലും നേരിട്ടും ചീത്ത വിളിച്ചു'; വികാരാധീനനായി സജി മഞ്ഞക്കടമ്പില്‍

സ്വന്തം പണം ഉപയോ​ഗിച്ചാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതെന്ന് മുൻകാല അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിലും ഫ്രാൻസിസ് ജോർജിന് വേണ്ടി നാട്ടിൽ സ്വന്തം ചിലവിൽ തന്നെയാണ് പോസ്റ്റർ പതിപ്പിച്ചത്. എന്നിട്ടും മിനിമം മര്യാദ പോലും ഫ്രാൻസിസ് ജോർജ് കാണിച്ചില്ല. നാമനിർദേശ പത്രിക സമർപ്പിക്കും മുമ്പ് ജില്ല പ്രസിഡന്റും മുന്നണി ചെയർമാനുമായ തന്നോട് ഒന്ന് ഫോണിൽ പറയാനുള്ള മര്യാദ പോലും അദ്ദേഹം കാണിച്ചില്ല. സീറ്റ് ചോദിച്ചു എന്നതായിരുന്നു തന്റെ തെറ്റ്.

മോൻസ് ജോസഫ് ഫോണിൽ വിളിച്ചും ആളെ വിട്ടും ചീത്ത വിളിച്ചു, ഭീഷണിപ്പെടുത്തി. പാർടിയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത് മോൻസിന്റെ ശൈലി കാരണമാണ്. ഒരുപാട് മാനസിക സമ്മർദം നേരിട്ടു, രാജിയ്ക്ക് കാരണം മോൻസ് ജോസഫിന്റെ അഹന്തയാണ്. ഇനി കേരള കോൺ​ഗ്രസിലേക്കോ യുഡിഎഫിലേക്കോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജി പ്രഖ്യാപനം മാധ്യമങ്ങൾക്ക് മുമ്പിലായതിനാൽ രാജി എഴുതി എത്തിച്ച് കൊടുക്കേണ്ട ആവശ്യമില്ലെന്നും സജി മഞ്ഞക്കടമ്പില്‍ കൂട്ടിച്ചേർത്തു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചതോടെ യുഡിഎഫ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ മാറാനാണ് സജിയുടെ നീക്കമെന്നാണ് സൂചന. സജി മഞ്ഞകടമ്പിലിന്റെ രാജിയോടെ ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യുഡിഎഫിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക് വരികയാണുണ്ടായത്.

Keywords:  News, News-Malayalam-News, Kerala, Kerala-News , Politics, Politics-News, Lok-Sabha-Election-2024, Saji Manjakadambil became emotional at resignation announcement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia