പോരാളികളെന്നും മാലാഖമാരെന്നും ഉള്ള വിളിപ്പേരുകളില്‍ മാത്രമായി ശമ്പള പരിഷ്‌കരണത്തിലെ ആനുകൂല്യങ്ങളും അലവന്‍സുകളും ചുരുങ്ങിപ്പോയെന്ന് കെ ജി എം ഒ എ

 


തിരുവനന്തപുരം: (www.kvartha.com 10.12.2021) കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്ത സര്‍കാര്‍ ഡോക്ടര്‍മാരെ പാടെ അവഗണിച്ച ശമ്പള പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ സര്‍കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല നില്‍പ് സമരത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത് പത്തനംതിട്ട ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍.

പോരാളികളെന്നും മാലാഖമാരെന്നും ഉള്ള വിളിപ്പേരുകളില്‍ മാത്രമായി ശമ്പള പരിഷ്‌കരണത്തിലെ ആനുകൂല്യങ്ങളും അലവന്‍സുകളും ചുരുങ്ങിപ്പോയെന്ന് കെ ജി എം ഒ എ

കെ ജി എം ഒ എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ ഒ എസ് ശ്യാംസുന്ദര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ. ഡി ബാലചന്ദര്‍ സ്വാഗതവും, സെക്രടെറി ഡോ. ടി പ്രവീണ്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി. പോരാളികളെന്നും മാലാഖമാരെന്നും ഉള്ള വിളിപ്പേരുകളില്‍ മാത്രമായി ശമ്പള പരിഷ്‌കരണത്തിലെ ആനുകൂല്യങ്ങളും അലവന്‍സുകളും ചുരുങ്ങിയപ്പോഴാണ് പ്രത്യക്ഷ സമരത്തിലേക്ക് സംഘടനയ്ക്കിറങ്ങേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞു.

മാനവവിഭവശേഷിയുടെ അപര്യാപ്തത മൂലം നട്ടംതിരിയുന്ന ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുകയും ശമ്പളം കുറയുകയും ചെയ്യുകയെന്ന വിചിത്ര സ്ഥിതി വിശേഷമാണ് നിലവിലുണ്ടായിരിക്കുന്നത് എന്ന് സമരത്തെ അഭിസംബോധന ചെയ്ത നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന സമിതി അംഗങ്ങളായ ഡോ.ആശിഷ് മോഹന്‍കുമാര്‍, ഡോ. ജീവന്‍ നായര്‍, ഡോ ജ്യോതീന്ദ്രന്‍, ഡോ. ദീപാ മാത്യു, ഡോ. ലക്ഷ്മി വര്‍മ, ഡോ. രേഷ്മ കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അനിശ്ചിതകാല സമരത്തിന്റെ നാലാം ദിവസമായ ശനിയാഴ്ച കെ ജി എം ഒ എ ആലപ്പുഴ ജില്ല കമിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.

Keywords:  Salary Issues; KGMOA Criticized Pinarayi Govt, Thiruvananthapuram, News, Protesters, Doctors Strike, Trending, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia