സ്ത്രീ പൊതുരംഗപ്രവേശനം: നിലപാടില്‍ മാറ്റമില്ലെന്ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍

 


കോഴിക്കോട്:(www.kvartha.com 01.04.2016) സ്ത്രീ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്വീകരിച്ചുവരുന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

പൊതുരംഗത്തേക്ക് സ്ത്രീകള്‍ പരിധിലംഘിച്ച് കടന്നുവരുന്നത് സമസ്ത അംഗീകരിക്കുന്നില്ല. എന്നാല്‍ മതത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത എതിരുമല്ല. ഇസ്‌ലാമിക ശരീഅത്തിന്റെ പരിധിക്കകത്തു നിന്നുകൊണ്ടുള്ള സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.

സ്ത്രീരംഗപ്രവേശനവുമായി ബന്ധപ്പെട്ട് സമസ്ത നിലപാടില്‍ മാറ്റം വരുത്തിയെന്ന വിധത്തില്‍ ചിലരുടേതായി വന്ന പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്നും പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.

സ്ത്രീ പൊതുരംഗപ്രവേശനം: നിലപാടില്‍ മാറ്റമില്ലെന്ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍


Keywords: Kozhikode, Kerala, Women, Samastha, Sunni.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia