സമ്പത്ത് കസ്റ്റഡി മരണം: സസ്പെന്‍ഷനിലായ പോലീസുകാരെ തിരിച്ചെടുത്തു

 


സമ്പത്ത് കസ്റ്റഡി മരണം: സസ്പെന്‍ഷനിലായ പോലീസുകാരെ തിരിച്ചെടുത്തു
പാലക്കാട്: പുത്തൂര്‍ സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ പ്രതികളായ എല്ലാ പോലീസുകാരേയും സര്‍വ്വീസില്‍ തിരിച്ചെടുത്തു. രണ്ട് വര്‍ഷത്തിലേറെയായി സസ്പെന്‍ഷനില്‍ കഴിയുന്ന 9 പോലീസുകാരാണ്‌ സര്‍വ്വീസില്‍ തിരിച്ചെത്തിയത്. 

ഡിജിപി ജേക്കബ്പുന്നൂസ് തൃശ്ശൂര്‍ റെയ്ഞ്ച് ഐജി ഗോപിനാഥിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട എസ്‌ഐ പി.വി.രമേഷ്, രണ്ടാംപ്രതി എസ്‌ഐ ടി.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ്‌ സര്‍വീസില്‍ തിരിച്ചെത്തിയിരിക്കുന്നത്. 

സിബിഐ കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് എസ് ഐ പിവി രമേഷ്. എഎസ്‌ഐ രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിഎച്ച് മാധവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍റഷീദ്, പി ഷില്ലന്‍, എപി ശ്യാമപ്രസാദ്, ടിജെ ബ്രിജിത്ത്, ജോണ്‍സണ്‍ ലോബോ എന്നിവരാണ് സര്‍വീസില്‍ തിരിച്ചെടുത്ത മറ്റുപോലീസുകാര്‍. 

 2010 മാര്‍ച്ച് 23ന് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ സമ്പത്ത് പോലീസ്‌കസ്റ്റഡിയിലിരിക്കെ 2010 മാര്‍ച്ച് 30നാണ് മരിക്കുന്നത്.

English Summery
Sampath custodial death: All suspended policemen returned to service
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia