തുറവൂര്‍: അറവുമാടുകളെ കുത്തിനിറച്ച് എത്തിയ ലോറി തടഞ്ഞു. കുത്തിനിറച്ച അറവുമാടുകളുമായിപ്പോയ ലോറിയാണ് ദേശീയ പാതയില്‍ സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞത്. ഇരുപത്തഞ്ചോളം അറവുമാടുകളുമായി പൊള്ളാച്ചിയില്‍ നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ലോറിയാണ് തങ്കിക്കവലയ്ക്ക് സമീപം തടഞ്ഞത്.
ലോറിയില്‍ തിക്കിത്തിരക്കി മാടുകളെ കൊണ്ടുപോകുന്നതുകണ്ട ബൈക്ക് യാത്രികര്‍ തങ്കിക്കവലയിലുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരോട് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി ലോറി തടഞ്ഞതിനുശേഷം കൊടികുത്തി. പട്ടണക്കാട് പോലീസെത്തി ഡ്രൈവറെയും സഹായിയെയും പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അറവുമാടുകള്‍ക്ക് മണിക്കൂറോളം പാതയോരത്ത് കിടക്കേണ്ടി വന്നതിനാല്‍ ലോറി കണ്ടമംഗലം ക്ഷേത്രപരിസരത്തെത്തിച്ച് മാടുകളെ ലോറിയില്‍ നിന്നുമിറക്കി പ്രവര്‍ത്തകര്‍ പുല്ലും വെള്ളവും നല്‍കി പരിചരിച്ചു. വിവരം അറിഞ്ഞ് മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് ഉടമകള്‍ എത്തി സംഘപരിവാര്‍ പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തിയതിനുശേഷം രണ്ട് ലോറികളിലായി മാടുകളെ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി.
Keywords: Workers, Alappuzha, Road, Lorry, Flag, Pollachi, Grass, Kerala Vartha, Malayalam News, Malayalam Vartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.