സിദ്ധരാമയ്യയോട് ഉമ്മന്‍ ചാണ്ടി പറഞ്ഞതെന്ത്? 'നേരറിയാന്‍'സംഘ്പരിവാര്‍
Oct 4, 2013, 12:00 IST
തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കേരള സര്‍ക്കാരിന് പരിമിതിയുണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തില്‍ വിശ്വാസം വരാതെ സംഘ്പരിവാര്‍ 'സത്യം' ചികയുന്നു. ഉമ്മന്‍ ചാണ്ടിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയും ആര്.എസ്.എസുമെന്ന് അറിയുന്നു. സംഘ്പരിവാറിന്റെ കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണത്രേ ഇത്.
കഴിഞ്ഞ മാസം 21നു നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയാണ് വ്യാഴാഴ്ച രണ്ടു മുഖ്യമന്ത്രിമാരും തമ്മിലുണ്ടായത്. അന്തര്‍ സംസ്ഥാന പ്രശ്നങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രിതല ചര്‍ച്ചക്ക് ബാംഗ്ലൂരിലെത്തിയ ഉമ്മന്‍ചാണ്ടി, മഅ്ദനിയുടെ കാര്യം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച ചെയ്തില്ലെന്നു മാധ്യമങ്ങളോടു പറഞ്ഞതില്‍ വിശ്വാസം വരാതെയാണ് സ്വന്തം നിലയില്‍ സംഘ്പരിവാര്‍ അന്വേഷിക്കുന്നത്.
മഅ്ദനിയുടെ മോചനം ഏതുവിധവും അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷം കര്‍ണാടക ഭരിച്ച ബി.ജെ.പിക്ക് ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള ബന്ധവും ഉമ്മന്‍ ചാണ്ടിയുമായി അടുപ്പമുള്ള നേതാക്കളോട് കേരളത്തിലെ ചില പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്കുള്ള ബന്ധവും ഉപയോഗിക്കാനാണു ശ്രമിക്കുന്നത്.
മറ്റൊരു സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യത്തില്‍ ഇടപെടാന്‍ സ്വാഭാവികമായും പരിമിതിയുണ്ട് എന്നാണ് ഉമ്മന്‍ചാണ്ടി സിദ്ധരാമയ്യയെ കണ്ടശേഷം മാധ്യമങ്ങളോടു പറഞ്ഞത്. ഇതു പക്ഷേ, ഭൂരിപക്ഷ സമുദായത്തിന്റെയും തങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്ത നാടകമാണ് എന്നാണ് സംഘ്പരിവാറിന്റെ സംശയം. മഅ്ദനി വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് സിദ്ധരാമയ്യയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അതേസമയം, പി.ഡി.പി വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് ഉമ്മന്‍ചാണ്ടി യാത്ര ചെയ്ത അതേ വിമാനത്തില്‍ വ്യാഴാഴ്ച ബാംഗ്ലൂരില്‍ എത്തിയതും മുഖ്യമന്ത്രിതല ചര്‍ച്ചയുടെ തുടക്കത്തില്‍ സിറാജും ഉമ്മന്‍ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നതുമാണ് ബി.ജെ.പി നേതൃത്വത്തില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.
മഅ്ദനിക്കു വേണ്ടി ഇടപെട്ടില്ലെന്ന് വരുത്തുകയും ജാമ്യാപേക്ഷയെ അതിരൂക്ഷമായി സുപ്രീംകോടതിയില്‍ എതിര്‍ക്കാതിരിക്കുകയും ചെയ്യുന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നാണ് അവരുടെ സംശയം. അതിനിടെ, ആര്.എസ്.എസ് പത്രമായ ജന്മഭൂമി അച്ചടിക്കുന്ന, സംഘ്പരിവാര്‍ സ്ഥാപനമായ അയോധ്യ പ്രസിന്റെ ജനറല്‍മാനേജര്‍ ടി.ജി മോഹന്‍ദാസിന്റെ പരാതി പ്രകാരം മഅ്ദനിക്കെതിരെ എറണാകുളം നോര്‍ത്ത് പോലീസ് മഅ്ദനിക്കെതിരെ എടുത്തിരിക്കുന്ന വധശ്രമക്കേസ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷയെ ദുര്‍ബലമാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന മറ്റൊരു ശ്രമത്തിന്റെ ഭാഗമാണെന്നു പി.ഡി.പി നേതൃത്വത്തിന് സംശയമുണ്ട്.
മഅ്ദനിയുടെ പശ്ചാത്തലം ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹത്തെ പുറത്തുവിടുന്നത് അപകടകരമാണെന്നും വരുത്തുകയാണ് ലക്ഷ്യമെന്ന സംശയമാണ് പി.ഡി.പി നേതൃത്വം പങ്കുവയ്ക്കുന്നത്.
Keywords : Kerala, Oommen Chandy, Abdul-Nasar-Madani, RSS, BJP, Chief Minister, Bail, Case, PDP, Court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.