Conference | സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 23ന് കണ്ണൂരില്‍ തുടങ്ങും
Feb 21, 2023, 22:17 IST
കണ്ണൂര്‍: (www.kvartha.com) സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ പ്രൈവറ്റ് വിഭാഗം അധ്യാപകരുടെ സംഘടനാ സംസ്ഥാന സമ്മേളനം ഫെബ്രുവരി 23, 24, 25 തീയതികളില്‍ കണ്ണൂര്‍ ശിക്ഷക് സദനിന്‍ നടക്കും. ഫെബ്രുവരി 23 ന് വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് സുകുമാര്‍ അഴിക്കോട്, സംസ്‌കൃത പണ്ഡിതന്‍ പരയങ്ങാട കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നും ദീപശിഖാ പ്രയാണം നടക്കും. കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് ദീപശിഖ സ്വീകരിക്കും.
24 ന് സംസ്ഥാന പ്രസിഡന്റ് എഎന്‍ രാമന്‍ തൃശൂര്‍, ശങ്കരന്‍ നീലമന കാസര്‍കോട് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം കെവി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിരമിച്ച സംസ്‌കൃതാധ്യാപകരുമാ സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് ടികെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 25 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം ചെയ്യും. റെയില്‍വേ പിഎസി ചെയര്‍മാന്‍ പികെ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. മുരളീധരന്‍ വിശിഷ്ടാതിഥിയാകും.
പൊതുസമ്മേളനത്തില്‍ പത്മശ്രീ പുരസ്‌കാരം നേടിയ വിപി അപ്പുക്കുട്ട പൊതുവാള്‍, എസ്ആര്‍ഡി പ്രസാദ്, ഡോ. ഇ ശ്രീധരന്‍ എന്നിവരെ ആദരിക്കും. സംസ്‌കൃതത്തിലൂടെ കരഞ്ഞ് സംസ്‌കൃത ലോകത്തെ വിസ്മയിച്ച മാസ്റ്റര്‍ ദീക്ഷിത് കെ നമ്പുതിരിയെയും മലപ്പുറം ഭാഷാ സമരത്തില്‍ അറസ്റ്റുവരിച്ച സമര നേതാക്കളെയും യോഗം അനുമോദിക്കും. പൈതൃക രത്നം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സംസ്‌കൃത ഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനവും സെമിനാറും ജില്ലാ പഞ്ചായതംഗം വികെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ ഡോ. സച്ചിന്‍ കട്ടാലെ സെമിനാര്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്യും. ബിജു കാവില്‍ കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി 45 അധ്യാപിക - അധ്യാപകന്‍മാര്‍ നടത്തുന്ന സ്വാഗതഗാനവും തിരുവാതിരയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി സിപി സനല്‍ ചന്ദ്രന്‍, എന്‍വി പ്രജിത്ത്, പി ഷൈജു, കെ രാജിത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Conference, Press Meet, Sanskrit Teachers Federation, Sanskrit Teachers Federation state conference will start on 23rd in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.