Santhosh Madhavan | 'സ്വാമി അമൃത ചൈതന്യ' എന്ന പേരില്‍ ഏറെക്കാലം തുടര്‍ന്ന വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു
Mar 6, 2024, 14:22 IST
തിരുവനന്തപുരം: (KVARTHA) 'സ്വാമി അമൃത ചൈതന്യ' എന്ന പേരില്‍ ഏറെക്കാലം തുടര്‍ന്ന വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു. ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ സന്തോഷ് മാധവന്‍ സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതി ഇയാളെ 16 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചത്. വിദേശ മലയാളിയായ ഒരു സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചുവെന്ന കേസും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ജയില്‍ മോചിതനായി.
കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍കാര്‍ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അതിന് മുമ്പ് വിവാദങ്ങളിലൂടെ രാജ്യത്താകെയും തന്നെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് മാധവന്‍.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Santhosh Madhavan, Died, Kidney Disease, Obituary, Case, Molestation Case, Police, Prison, Jail, Thiruvananthapuram News, Santhosh Madhavan Died of Kidney Disease.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Santhosh Madhavan, Died, Kidney Disease, Obituary, Case, Molestation Case, Police, Prison, Jail, Thiruvananthapuram News, Santhosh Madhavan Died of Kidney Disease.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.