പീഡനക്കേസ്; സന്തോഷ് മാധവന് ഹൈക്കോടതി 8 വര്‍ഷം തടവ് വിധിച്ചു

 


കൊച്ചി: ഭക്തിയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും മറ്റു സ്ത്രീകളെയും പീഡിപ്പിച്ച കേസില്‍   വിവാദ സ്വാമി  'സ്വാമി അമൃതചൈതന്യ' എന്ന സന്തോഷ് മാധവന് എട്ടുവര്‍ഷം തടവുശിക്ഷ.

ഹൈക്കോടതിയാണ് സന്തോഷ് മാധവനെ ശിക്ഷിച്ചുകൊണ്ട് വിധിപറഞ്ഞത്. നേരത്തെ കീഴ്‌ക്കോടതി സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി വിധിക്കെതിരെ സന്തോഷ് മാധവന്‍ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി ഇപ്പോള്‍ ശരിവെച്ചത്.

മറ്റൊരു പീഡനക്കേസില്‍ കോടതി സന്തോഷ് മാധവനെ തെളിവില്ലെന്ന് കണ്ട് വെറുതെവിടുകയും ചെയ്തു. ആശ്രമത്തില്‍ ആഢംബര ജീവിതം നയിച്ചിരുന്ന സന്തോഷിനെ പരിചരിക്കാന്‍ നിരവധി പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ പലരേയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി തെളിഞ്ഞിരുന്നു.

ആശ്രമം റെയ്ഡ് ചെയ്ത അവസരത്തില്‍ നിരവധി നീലച്ചിത്രത്തിന്റെ സി.ഡികളും പോലീസിന് ലഭിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയായ മറ്റൊരു സ്ത്രീയേയും പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ ഹൈക്കോടതി ശിക്ഷ വിധിച്ചത്.

പീഡനക്കേസ്; സന്തോഷ് മാധവന് ഹൈക്കോടതി 8 വര്‍ഷം തടവ് വിധിച്ചു

രണ്ട് പീഡന കേസുകളിലും  നേരത്തെ കീഴ്‌ക്കോടതി സന്തോഷ് മാധവന് 16
വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സന്തോഷ് മാധവന് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനാല്‍ ജയില്‍ നിന്നും പുറത്തിറങ്ങിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ബസില്‍ നിന്ന് തെറിച്ചുവീണ വീട്ടമ്മ അതേ ബസിനടിയില്‍ പെട്ട് മരിച്ചു

Keywords:  Santhosh Madhavan, Verdict, Kochi, High Court of Kerala, Raid, Jail, Minor girls, Police, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia