കൊല്ലം: (www.kvartha.com 31.10.2014) വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഇന്‍ഷുറന്‍സില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന പുനലൂര്‍ സ്വദേശിനി ചെന്നൈയില്‍ പിടിയില്‍. പുനലൂര്‍ പത്തേക്കര്‍ സ്വദേശിനി സാറാ വില്യംസ് എന്ന സാറാമ്മ തോമസ് (45) ആണ് അറസ്റ്റിലായത്.
ഇവരെ കണ്ടെത്താനായി പോലീസ് വിമാനത്താവളങ്ങളിലും മറ്റും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ സാറയെ വിമാനത്താവളം അധികൃതര്‍ തടഞ്ഞു വെക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ സാറ അറസ്റ്റിലാകുന്നത്.
2001 ലാണ് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവര്‍ തട്ടിപ്പ് നടത്തിയത്. അന്ന് പുനലൂര്‍ നഗരസഭ ഭരിച്ചിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലറുടെ സ്വാധീനം ഉപയോഗിച്ചുണ്ടാക്കിയ വ്യാജമരണസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 29 ലക്ഷത്തോളം രൂപയുടെ ഇന്‍ഷുറന്‍സ് തുകയാണ് ഇവര്‍ തട്ടിയെടുത്തത്.
എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തില്‍ സാറ മരിച്ചിട്ടില്ലെന്നും കമ്പനിയെ കബളിപ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തി. തുടര്‍ന്ന് സാറയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതോടെ ലണ്ടന്‍ പൗരത്വമുള്ള സാറാ വില്യംസ് മുങ്ങി. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന് പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം സാറ പിടിയിലാവുന്നത്.
സാറയ്ക്ക് തട്ടിപ്പിന് കൂട്ടുനിന്നു എന്ന കുറ്റം ചുമത്തി നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതില്‍ ഒരു ഉദ്യോഗസ്ഥന്‍ നേരത്തെ മരിച്ചു. സാറയെ കണ്ടെത്താനായി സഹോദരന്‍ ചെന്നൈ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സാറ പിടിയിലായതോടെ ക്രൈംബ്രാഞ്ച് എസ്.പിയുടെ നിര്‍ദേശ പ്രകാരം പോലീസ് സംഘം ചെന്നൈയിലെത്തിയിട്ടുണ്ട്.

Keywords: Kollam, Chennai, Arrest, Airport, Crime Branch, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.