സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം: പത്മകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

 


തിരുവനന്തപുരം: (www.kvartha.com 14.11.2014) ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാറിനെതിരെ സോളാര്‍ അഴിമതിക്കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്‍ത്തിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം സരിതയുടെ ആരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍ പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍  കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പിലൂടെ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തിയതിനു പിന്നില്‍ എ.ഡി.ജി.പി കെ. പത്മകുമാറാണെന്ന ആരോപണവുമായി സരിത രംഗത്തുവന്നത്. പത്മകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സരിത ഡി.ജി.പി കെ. ബാലസുബ്രഹ്മണ്യത്തിന്  പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ സരിതയെ നേരത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തപ്പോള്‍ സരിതയുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇവ  കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

പിടിച്ചെടുത്ത  മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന തന്റെ സ്വകാര്യ ദൃശ്യങ്ങളാണ് ഇപ്പോള്‍ വാട്‌സ് ആപ്പുവഴി പുറത്തായതെന്നും സരിത പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, പത്മകുമാര്‍ സരിതയുടെ ആരോപണം നിഷേധിച്ചു. പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവം: പത്മകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അധ്യാപകന്‍ അമര്‍നാഥ് കെ. ചന്തേര അസുഖത്തെ തുടര്‍ന്ന് മരിച്ചു
Keywords:  Thiruvananthapuram, Complaint, Ramesh Chennithala, Allegation, Mobil Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia