സോളാര്‍: ഒരാഴ്ചയ്ക്കകം മൊഴി നല്‍കാന്‍ സരിതയ്ക്ക് കമ്മീഷന്റെ നോട്ടീസ്

 


തിരുവനന്തപുരം: (www.kvartha.com 07.05.2014)  സോളാര്‍ കേസില്‍  മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി  സരിത എസ് നായര്‍ക്ക് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നോട്ടീസ് അയച്ചു. കമ്മീഷന്റെ 30 ചോദ്യങ്ങള്‍ക്കുളള മറുപടി ഒരാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് സരിത പറഞ്ഞു.

എ പി അബ്ദുല്ലക്കുട്ടി എംഎല്‍എയ്‌ക്കെതിരെ ഉള്ള ലൈംഗികാരോപണ പരാതിയില്‍ മെയ് 15നു മുമ്പ് മൊഴി നല്‍കുമെന്നും സരിത കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മെയ് അഞ്ചിനാണ് ഈ കേസില്‍ സരിത മജിസ്‌ട്രേറ്റിനു മുമ്പാകെ എത്തേണ്ടിയിരുന്നത്. എന്നാല്‍ കോഴിക്കോട് കോടതിയില്‍ ഹാജരാകാനുള്ളതിനാല്‍ തിരുവനന്തപുരം കോടതിയിലെത്തി മൊഴി നല്‍കാന്‍ സരിതയ്ക്ക് കഴിഞ്ഞിരുന്നില്ല.
സോളാര്‍: ഒരാഴ്ചയ്ക്കകം മൊഴി നല്‍കാന്‍ സരിതയ്ക്ക് കമ്മീഷന്റെ നോട്ടീസ്

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സരിത സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു
മുന്നിലെത്തിയത്. താന്‍ ഇതുവരെ പറയാന്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും കമ്മീഷനു മുന്നില്‍ തുറന്നു പറയുമെന്ന് സരിത പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കനത്ത മഴയില്‍ സ്‌കൂളിന്റെ ചുറ്റു മതില്‍ തകര്‍ന്നു

Keywords:  Saritha presents before Solar Judicial Commission, Thiruvananthapuram, A.P Abdullakutty, Molestation, Complaint, Media, Kochi, Kozhikode, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia