വിവാഹശേഷവും 4 വര്‍ഷം താന്‍ കന്യകയായി ജീവിച്ചുവെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

 


തിരുവനന്തപുരം: (www.kvartha.com 15/02/2015) വിവാഹശേഷവും നാലുവര്‍ഷം താന്‍ കന്യകയായിരുന്നുവെന്ന് സോളാര്‍ അഴിമതിക്കേസിലെ പ്രതി സരിതയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തോളം താന്‍ കന്യകയായാണ് ജീവിച്ചത്. ഇത്രയും വര്‍ഷം ഭര്‍ത്താവ് തന്നെ സ്പര്‍ശിച്ചിട്ടില്ല. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും എന്നാല്‍ അതാരെന്ന് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞു.

വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ച ദൃശ്യത്തെ കുറിച്ചും സരിത തുറന്നു പറഞ്ഞു. ആ ദൃശ്യങ്ങള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് വേണ്ടി എടുത്തതാണ്. എന്നാല്‍ അവ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടും ചികഞ്ഞെടുത്ത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്  ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും സരിത പറയുന്നു.

അപവാദ പ്രചാരണം നടത്തി തന്റെ കുടുംബജീവിതം തകര്‍ത്തത് സോളാര്‍ കേസിലെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണനാണ്. ബിജുവിന്റെ കമ്പനിയില്‍ നിന്ന് രാജി വെച്ച തന്നെ അപവാദ പ്രചാരണം നടത്തി  വീണ്ടും തിരിച്ചെത്തിക്കുകയായിരുന്നു.

മാധ്യങ്ങള്‍ പറയുന്നതുപോലെ ആരുടേയും പണം താന്‍ തട്ടിയെടുത്തിട്ടില്ല. തന്നെ വേശ്യയായി മുദ്രകുത്തുന്നത് അവസാനിപ്പിയ്ക്കണം. ആരു വിളിച്ചാലും കൂടെപ്പോകുന്നവളല്ല താനെന്നും സരിത വ്യക്തമാക്കി. തനിക്കെതിരെ നടന്‍ നീരജ് മാധവിന്റെ ടമാര്‍ പഠാര്‍ പ്രയോഗത്തിനെതിരെയും സരിത ആഞ്ഞടിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Saritha S Nair talking about her Personal Life, Thiruvananthapuram, Channel, Children, Politics, Media, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia