സരിത വീഡിയോ ഷെയര്‍ ചെയ്തതില്‍ ജംബോ കേസ്; 10 വര്‍ഷം വരെ അഴിയെണ്ണണം

 


പത്തനംതിട്ട: (www.kvartha.com 05.11.2014) വാട്ട്‌സ് ആപ്പ് ഉള്‍പെടെയുള്ള നൂതന സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട വീഡിയോകള്‍ക്കെതിരെ സരിത നായര്‍ പത്തനംതിട്ട ചീഫ് ജുഡിഷ്യല്‍ മജിസ്ട്രട്റ്റ് കോടതി മുമ്പാകെ ക്രിമിനല്‍ നടപടി ക്രമം 190 -ാം വകുപ്പ് പ്രകാരം നല്‍കിയ പരാതി പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് മജിസ്‌ട്രേറ്റ് വിലയിരുത്തി.

ക്രിമിനല്‍ നടപടി ക്രമം 156(മൂന്ന്) വകുപ്പ് പ്രകാരം സൈബര്‍ പോലീസിന്റെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് പ്രകാരം സൈബര്‍ പോലീസ് കേസ് അന്വേഷണവും ആരംഭിച്ചു. ഇതോടെ നിരവിധി പേര്‍ കുടുങ്ങുമെന്ന് ഉറപ്പായി. വിവര സാങ്കേതിക നിയമത്തിലെ ഗുരുതരവും ജാമ്യം ഇല്ലാത്തതുമായ 67ാ-ാംവകുപ്പ് ചേര്‍ത്താണ് സരിത പരാതി ല്‍കിയത്. ഇത് പ്രകാരം, ആദ്യത്തെ കുറ്റകൃത്യ മാണെങ്കില്‍, അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.

ഒന്നില്‍ കൂടുതല്‍ കുറ്റകൃത്യം ചെയ്തതായി ബോധ്യപ്പെടുകയണെങ്കില്‍ ശിക്ഷ 10 കൊല്ലമായി മാറും. പിഴ രണ്ട് ലക്ഷം രൂപയാകും. ഈ വീഡിയോകളുടെ ഉറവിടം കണ്ടെത്തണം എന്നും ഈ വിഡിയോ ഷെയര്‍ ചെയ്യുകയോ, ഇഷ്ടപ്പെടുകയോ, അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം എന്നുമാണ് സരിത പത്തനംതിട്ട സി.ജെ.എം കോടതി മുമ്പാകെ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

സരിതയുടെ ഈ ആവശ്യം കോടതി അംഗീകരിക്കുകയും പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയമായിരുന്നു. ഇതോടെ ഈ കേസില്‍ ഉന്നതരടക്കം നിരവധി പേര്‍ കുടുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇത്തരം കേസുകളില്‍ പ്രതികളുടെ ബാഹുല്യം ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടാക്കുമെങ്കിലും, അത് ഒരു നിയമ തടസമല്ല. മാത്രമല്ല, പരാതിക്കാരിക്ക് പ്രതികളായി ചേര്‍ക്കുന്നവരുടെ എണ്ണം പരിമിതപെടുത്താനുള്ള സ്വാതന്ത്ര്യവും ക്രിമിനല്‍ നിയമം നല്‍കുന്നുണ്ട്.

അതുകൊണ്ട് തന്നെ പ്രതികളെ ചേര്‍ക്കുവാനും ഒഴിവാക്കുവാനും പരാതിക്കാരിക്ക് പൂര്‍ണ  അവകാശമുണ്ടായിരിക്കും. കോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ഏറ്റെടുത്ത പോലീസ് ഇപ്പോള്‍ തന്നെ 28,000 പേരുടെ ഫോണ്‍ നമ്പറും വാട്ട്‌സ്ആപ്പും നിരീക്ഷിച്ചുവരികയാണ്. സൈബര്‍ പോലീസ് അന്വേഷിച്ച ശേഷം പ്രതികളുടെ പേരിലുള്ള കേസുകള്‍ മറ്റ് പോലീസ് സ്‌റ്റേഷനിലേക്ക് അയക്കുക എന്ന രീതിയായിരിക്കും സൈബര്‍ പോലീസ് സ്വീകരിക്കുക.

അങ്ങിനെ പ്രത്യേകം കുറ്റകൃത്യങ്ങള്‍ ആയി കണക്കിലെടുത്ത് വെവ്വേറെ കുറ്റവിചാരണ നടത്തുന്നതിനെ കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. അങ്ങിനെയാകുമ്പോള്‍ ഓരോ സ്‌റ്റേഷന്‍ പരിധിയിലും പ്രതികളുടെ എണ്ണം വളരെ കുറവായിരിക്കും എന്നതാണ് പോലീസിനെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏതായാലും, ഏതെല്ലാം ഉന്നതരാണ് കുടുങ്ങാന്‍ പോകുന്നത് എന്ന് അടുത്ത് തന്നെ കണ്ടറിയാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

സരിത വീഡിയോ ഷെയര്‍ ചെയ്തതില്‍ ജംബോ കേസ്; 10 വര്‍ഷം വരെ അഴിയെണ്ണണം

Keywords : Pathanamthitta, Kerala, Court, Imprisonment, Cyber Crime, Case, Complaint, Police, Video, Share, Social Media. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia