സരോജിനി വധക്കേസ്; കോടതി പ്രതിയെ വെറുതെ വിട്ടു

 


മൂവാറ്റുപുഴ: (www.kvartha.com 04.08.2021) രാമ മംഗലത്ത് വെച്ച് 60 കാരിയായ സരോജിനിയെ തലയ്ക്കടിയിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. കിഴക്കമ്പലം സ്വദേശി മനോജിനെയാണ് കോടതി വെറുതെ വിട്ടത്.

2015 ഓഗസ്റ്റ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സരോജിനിയുടെ ഭർത്താവ് ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി തലയ്ക്ക് മഴുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം സരോജിനിയുടെ ആഭരണങ്ങളും കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.

മോഷ്ടിച്ച മാലയും മൂന്ന് വളകളും പ്രതി തന്റെ വീട്ടിലും, താലിമാല രാമ മംഗലം പാലത്തിനരികിൽ ഉപേക്ഷിച്ചുവെന്നും നാല് വളകൾ സുഹൃത്ത് മുഖേന പണയം വെയ്ക്കുകയുമായിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ വാദം.

സരോജിനി വധക്കേസ്; കോടതി പ്രതിയെ വെറുതെ വിട്ടു

കേസിൽ 24 സാക്ഷികളെ വിസ്തരിച്ചിരുന്നു. സാക്ഷികളായ രണ്ട് പേർ ഒഴികെ ബാക്കിയെല്ലാവരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. നാല് വളകൾ താനാണ് പണയം വെച്ചതെന്നും അത് മനോജിന്റെ നിർദേശപ്രകാരമായിരുന്നവെന്നും സുഹൃത്ത് കോടതിയിൽ മൊഴിനൽകിയിരുന്നു. മറ്റ് ആഭരണങ്ങൾ പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദം.

എന്നാൽ അത് വിശ്വാസയോഗ്യമല്ലയെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് നാലിന് തിങ്കളാഴ്ച കൊലപതാകം നടന്നു എന്നിരിക്കെ ഞായറാഴ്ച പ്രതി കേരളം വിട്ടെന്ന് എതിർ വിസ്താരത്തിൽ പറഞ്ഞതായി പ്രതിഭാഗം വാദിച്ചു. കൂടാതെ പ്രതിയിൽ നിന്നും കണ്ടെടുത്തതായി പറയുന്ന സ്വർണാഭരണങ്ങൾ അറസ്റ്റിന് മുൻപ് തന്നെ സാക്ഷികളെ പൊലീസ് കാണിച്ചു കൊടുത്തു എന്ന് പ്രതിഭാഗം വാദിച്ചപ്പോൾ പ്രോസിക്യൂഷന് ഖണ്ഡിക്കാനായില്ല.

ആഭരണങ്ങൾ കണ്ടെടുത്തത് നിയമപ്രകാരമല്ലെന്ന വാദം നിലനിർത്തിയാണ് മൂവാറ്റുപുഴ സെഷൻസ് ജഡ്ജ് പ്രതിയെ വെറുതെ വിട്ടത്.

Keywords:  News, Murder case, Accused, Kerala, State, Court, Police, Sarojini murder case, Acquitted, Sarojini murder case; The court acquitted accused. < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia