പിണറായി ബഹ്റയെ പിന്തുണക്കുന്നത് ലാവ് ലിന് കേസില്‍ നിന്ന് രക്ഷനേടാന്‍: സതീശന് പാച്ചേനി
Feb 18, 2020, 13:25 IST
കണ്ണൂര്‍: (www.kvartha.com 18.02.2020) എസ് എന്‍ സി ലാവ്ലിന് കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനായി പ്രവര്‍ത്തിക്കുന്ന ലോക്നാഥ് ബഹ്റയുടെ അഴിമതി കൈയ്യോടെ പിടിക്കപ്പെട്ടിട്ടും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നതെന്ന് സതീശന് പാച്ചേനി പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് സി എ ജി കണ്ടെത്തിയ വിഷയത്തില്‍ ഡി ജി പിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ഭയപ്പാട് കൊണ്ടാണെന്നും അഴിമതിയെ സംരക്ഷിക്കുന്ന ഭരണത്തലവന് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സഹനസമര പദയാത്രയുടെ കൊളച്ചേരി ബ്ലോക്കിലെ പര്യടന പരിപാടിയില്‍ ഉദ്ഘാടന വേദിയായ ചൂളിയാട് കടവില്‍ സംസാരിക്കുകയായിരുന്നു പാച്ചേനി. പ്രതിഭാധനരായ വിദേശ മലയാളികളെയും പ്രവാസി വ്യവസായികളെയും സംഘടിപ്പിച്ച് ലോക കേരളസഭ സംഘടിപ്പിച്ചതിലും അഴിമതി നടത്തിയ ഇടത് ഭരണകൂടം കേരളത്തിന് അപമാനമാണെന്നും ധാര്‍മികതയുടെ തരിമ്പെങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സേനയുടെ നവീകരണത്തിന്റെ മറവില്‍ അഴിമതി നടത്തിയ ഡി ജി പിയെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിക്കൊണ്ട്, ഫണ്ട് വകമാറ്റിയതാണ് അഴിമതി ഇല്ല എന്ന് പറയുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി, അഴിമതിയെ വെള്ള പൂശാന്‍ ശ്രമിക്കുകയാണെന്നും അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുകയും അഴിമതിയെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ ഭരണകൂടം നാടിന് ശാപമായി മാറിയിരിക്കുകയാണെന്നും സതീശന് പാച്ചേനി പറഞ്ഞു.
പര്യടന പരിപാടി കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശിവദാസന്‍ കൊളച്ചേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ മാര്ട്ടിന് ജോര്‍ജ്, ചന്ദ്രന് തില്ലങ്കേരി, രജിത്ത് നാറാത്ത്, രജനി രമാനന്ദ്, എന്‍ പി ശ്രീധരന്, മുണ്ടേരി ഗംഗാധരന്, കെ സി ഗണേശന്, എം പി വേലായുധന്, പി കെ സരസ്വതി, എം ഉഷ, കെ പി ശശിധരന്, പി പി സിദ്ദിഖ്, കെ പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Satheeshan Pacheni against Pinarayi Vijayan, Kannur, News, Politics, Corruption, Protection, Police, Inauguration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.