Booked | ആര്‍ എല്‍ വി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമര്‍ശം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
Mar 30, 2024, 21:10 IST
തിരുവനന്തപുരം: (KVARTHA) ആര്‍എല്‍വി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്. ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.
ചാലക്കുടി ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി തിരുവനന്തപുരത്തേക്കു കൈമാറുകയായിരുന്നു. രാമകൃഷ്ണനെ ഉദ്ദേശിച്ച്, അദ്ദേഹത്തിനു കാക്കയുടെ നിറമാണെന്നും സൗന്ദര്യമുള്ളവര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരനായ നര്‍ത്തകനാണെന്നും സംഗീത നാടക അകാഡമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണവുമായി രാമകൃഷ്ണന്‍ തന്നെ രംഗത്ത് വന്നതോടെയാണ് വിഷയം വലിയ ചര്‍ചയായത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും പ്രതികരണവുമായി ആളുകള്‍ രംഗത്തുവന്നിരുന്നു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍എല്‍വി. രാമകൃഷ്ണന്‍. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും സത്യഭാമയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
സംഭവം വിവാദമായതോടെ അധിക്ഷേപ പരാമര്‍ശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികവര്‍ഗ കമിഷന്‍ കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തില്‍ പത്തു ദിവസത്തിനകം റിപോര്‍ട് നല്‍കണമെന്നുമായിരുന്നു ഡിജിപി എസ് ദര്‍വേഷ് സാഹിബിന് നല്‍കിയ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടത്.
Keywords: Sathyabhama booked under SC/ST Act on Ramakrishnan's complaint, Thiruvananthapuram, News, Police Booked, SC/ST Act, Ramakrishnan's Complaint, Report, Controversy, DGP, Kerala.
യുട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ എസ്സി /എസ്ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഭിമുഖം നല്‍കിയ യുട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാലക്കുടി ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി തിരുവനന്തപുരത്തേക്കു കൈമാറുകയായിരുന്നു. രാമകൃഷ്ണനെ ഉദ്ദേശിച്ച്, അദ്ദേഹത്തിനു കാക്കയുടെ നിറമാണെന്നും സൗന്ദര്യമുള്ളവര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരനായ നര്‍ത്തകനാണെന്നും സംഗീത നാടക അകാഡമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണവുമായി രാമകൃഷ്ണന്‍ തന്നെ രംഗത്ത് വന്നതോടെയാണ് വിഷയം വലിയ ചര്‍ചയായത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും പ്രതികരണവുമായി ആളുകള്‍ രംഗത്തുവന്നിരുന്നു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍എല്‍വി. രാമകൃഷ്ണന്‍. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും സത്യഭാമയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
സംഭവം വിവാദമായതോടെ അധിക്ഷേപ പരാമര്‍ശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികവര്‍ഗ കമിഷന്‍ കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തില്‍ പത്തു ദിവസത്തിനകം റിപോര്‍ട് നല്‍കണമെന്നുമായിരുന്നു ഡിജിപി എസ് ദര്‍വേഷ് സാഹിബിന് നല്‍കിയ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടത്.
Keywords: Sathyabhama booked under SC/ST Act on Ramakrishnan's complaint, Thiruvananthapuram, News, Police Booked, SC/ST Act, Ramakrishnan's Complaint, Report, Controversy, DGP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.