കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എ.ടി.എം ചുമതല ഇനി സ്വകാര്യ കമ്പനിക്ക്. കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന സോണില്‍ ഇതിന്റെ ചുമതല വഹിച്ചിരുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കായിരുന്നു. അവര്‍ എ.ടി.എം നടത്തിപ്പ് എന്‍.സി.ആര് കോര്‍പ്പറേഷനു കൈമാറിയതോടെ പണം പിന്‍വലിക്കുന്നതിനും മറ്റ് വിവരങ്ങള്‍ അറിയുന്നതിനും ഇനി സര്‍വീസ് ചാര്‍ജ് ഉപഭോക്താക്കള്‍ സ്വകാര്യ മേഖലയ്ക്ക് കൊടുക്കേണ്ട സ്ഥിതിയാണ്.
ഒരു തവണ പണം പിന്‍വലിക്കുന്നതിന് 6 രൂപ 90 പൈസായും മറ്റ് വിവരങ്ങള്‍ അറിയുന്നതിന് ഓരോ തവണ 2.85 പൈസായും എ.ടി.എം ചുമതലയുള്ള സ്വകാര്യ കമ്പനി എസ്.ബി.ടിയില്‍ നിന്ന് ഈടാക്കുമ്പോള്‍ അധിക ബാധ്യത ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനാവും ഫലത്തില്‍ എസ്.ബി.ടി യുടെ ശ്രമം. എ.ടി.എമ്മില്‍ പണം വെയ്ക്കുന്നതിന്റെ ഉത്തരവാദിത്വം ഇതുവരെ എസ്.ബി.ടിയ്ക്ക് ഉണ്ടായിരുന്നു. ഇനി കള്ളനോട്ട് എ.ടി.എമ്മില്‍ നിന്ന് കിട്ടിയാല്‍ പോലും അതിന്റെ ഉത്തരവാദിത്വവും ഉപഭോക്താവ് വഹിക്കേണ്ടതായി വരും. എസ്.ബി.ടി ഇനി പുതിയ ശാഖകള്‍ തുറക്കില്ല.
നിലവിലുള്ള 960 എ.ടി.എമ്മുകള്‍ 60 ശതമാനം വിലവെച്ച് എന്‍.സി.ആര് കോര്പ്പറേഷന് ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്.
എസ്.ബി.ടി എ.ടി.എം സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രക്ഷോഭം ആരംഭിക്കാന്‍ എസ്.ബി.ടി ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുകയാണ്.
Keywords: Panjab national bank, Bank, Kerala, SBT, Open, Organization, Amount, Atm, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.