ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് ഹൈക്കോടതി 6 മാസം തടവിന് ശിക്ഷിച്ച സിപിഎം നേതാവ് എം.വി ജയരാജന് സുപ്രീം കോടതി ജാമ്യം നല്കി. ജാമ്യം അനുവദിക്കുന്നതോടൊപ്പം ഹൈക്കോടതിയുടെ നടപടിയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാനുള്ള എം.വി ജയരാജന്റെ അവകാശത്തെ നിഷേധിച്ച ഹൈക്കോടതി നടപടി തെറ്റായിപ്പോയെന്നും അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭിക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി അറിയിച്ചു. 10,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ഉത്തരവിട്ട 2000 രൂപ പിഴയും അടയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.