മുല്ലപ്പെരിയാര്‍: കേന്ദ്രസേന വേണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

 


മുല്ലപ്പെരിയാര്‍: കേന്ദ്രസേന വേണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേന വേണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പോലീസിന്റെ സുരക്ഷ മതിയെന്ന നിലപാടിലാണ്‌ സുപ്രീം കോടതി. ഇതിനിടെ മുല്ലപ്പെരിയാറില്‍ സുരക്ഷയ്ക്ക് കേരള പോലീസ് പര്യാപ്തമാണെന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചു.

ചര്‍ച്ചയ്ക്ക് തയാറാകാത്ത തമിഴ്‌നാടിന്റെ നിലപാടിനെ സുപ്രീം കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ തമിഴ്‌നാട് എതിര്‍ക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇരുസംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിതെന്നും കോടതി നിരീക്ഷിച്ചു.

English Summery
New Delhi: Supreme Court of India didn't approve Tamilnadu's demand on security of Mullaperiyar. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia