സഹകരണ സംഘത്തില്‍ 36 ലക്ഷത്തിന്റെ വെട്ടിപ്പ്: മുന്‍ കാഷ്യര്‍ അറസ്റ്റില്‍

 


തൊടുപുഴ: (www.kvartha.com 05/12/2015) നിക്ഷേപിച്ച തുകയില്‍ കൃത്രിമം സൃഷ്ടിച്ച് 36,70,021 രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ കാഷ്യര്‍ അറസ്റ്റില്‍. തൊടുപുഴ മടക്കത്താനം മഞ്ഞള്ളൂര്‍ പ്ലാവില്‍ വീട്ടില്‍ എം.പി. ലാല്‍സനാണ് (50) പിടിയിലായത്. ഇടുക്കി ജില്ലാ പോസ്റ്റ് ആന്റ് ടെലി കമ്യൂനിക്കേഷന്‍സ് ആന്റ് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കാഷ്യല്‍ കം അക്കൗണ്ടന്റായിരുന്നു ലാല്‍സണ്‍.

2009 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ് ആന്റ് ടെലികമ്യൂണിക്കേഷന്‍സ് ആന്റ് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സഹകരണ സംഘങ്ങള്‍ സ്ഥിര നിക്ഷേപത്തിനായി വന്‍ തുക നിക്ഷേപിക്കാറുണ്ടായിരുന്നു. ഈ തുകയില്‍ നിന്നും സഹകരണ സംഘങ്ങള്‍ വായ്പയെടുക്കുമ്പോള്‍ സംഖ്യയില്‍ ക്രമക്കേട് കാട്ടുകയും തുക കൂട്ടിയെഴുതിയുമാണ് ലാല്‍സണ്‍ പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. 
സഹകരണ സംഘത്തില്‍ 36 ലക്ഷത്തിന്റെ വെട്ടിപ്പ്: മുന്‍ കാഷ്യര്‍ അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 1.50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ബാങ്കിന്റെ ലാഭ വിഹിതത്തിലെ തുകയും തട്ടിയെടുത്തു. സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ രണ്ടിന് തൊടുപുഴ പോലീസ് ലാല്‍സണെതിരെ കേസെടുത്തു. തട്ടിയെടുത്ത തുക ഉപയോഗിച്ച് വെങ്ങല്ലൂരില്‍ വീടും വസ്തുവും ലാല്‍സണ്‍ വാങ്ങിയെന്നും പോലീസ് പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ ഒമ്പതിന് ലാല്‍സണെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കി െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എ.ഇ. കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Keywords: Thodupuzha, Kerala, Idukki, Arrest, Cashier, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia