Accident | സ്കൂൾ ബസ് തലകീഴായി മറിഞ്ഞു; 30 വിദ്യാർത്ഥികൾക്ക് പരിക്ക്

 
Overturned school bus in Kannur after the accident.
Overturned school bus in Kannur after the accident.

Photo: Arranged

● വിവാഹ സത്കാരത്തിന് പോകുമ്പോളായിരുന്നു അപകടം.
● ആരുടെയും പരിക്ക് ഗുരുതരമല്ല.

കണ്ണൂർ: (KVARTHA) സ്കൂൾ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. മയ്യിൽ കൊയ്യത്ത് മർക്സ് ഇംഗ്ലീഷ് സ്‌കൂളിൻ്റെ ബസാണ് മറിഞ്ഞ് അപകടമുണ്ടായത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

30 വിദ്യാര്‍ത്ഥികളും നാല് മുതിര്‍ന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മര്‍ക്കസ് സ്‌കൂളിലെ അധ്യാപകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

കൊയ്യത്ത് വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ ബസ് ഒരു മരത്തിൽ തടഞ്ഞിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ അതു വഴി പോയ ലൈൻ ബസ്സിലാണ് ആശുപത്രിയിൽ എത്തിച്ചത്.

A school bus belonging to Markaz English School overturned in Koyyath, Kannur, while returning from a wedding reception, injuring around 30 students. The bus lost control at a curve and flipped. All injured have been admitted to hospitals in Mayyil and Kannur and are reported to be in stable condition.

#SchoolBusAccident, #Kannur, #StudentsInjured, #RoadAccident, #KeralaNews, #Mayyil

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia