കോഴ നല്‍കിയില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ്; രാഷ്ട്രീയ വേട്ടയാടലെന്ന് കെ എം ഷാജി
Apr 17, 2020, 17:49 IST
തളിപ്പറമ്പ്: (www.kvartha.com 17.04.2020) പ്ലസ് ടൂ ബാച്ച് ലഭിക്കുന്നതിനായി തങ്ങള്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ് വെളിപ്പെടുത്തിയതോടെ കെ എം ഷാജിക്കെതിരെയുള്ള ആരോപണത്തിന്റെ മുനയൊടിയുന്നു. ഷാജിക്ക് പണം നല്‍കിയിട്ടില്ലെന്നാണ് വിവാദമുണ്ടായതിനെ തുടര്‍ന്ന് മാനേജ്മെന്റ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ഇതിനിടെ കോഴ ആരോപണം സി പി എമ്മിന്റെ വേട്ടയാടലെന്ന് കെ എം ഷാജി എം എല്‍ എ പ്രതികരിച്ചു. മുഖ്യമന്ത്രി കോടികള്‍ ചെലവഴിച്ചുണ്ടാക്കിയ പ്രതിച്ഛായ തകര്‍ന്നതിന്റെ പ്രതികാരമാണ് തനിക്ക് പിന്നിലുള്ള വിജിലന്‍സ് അന്വേഷണത്തിന് പിന്നിലെന്ന് കെ എം ഷാജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ കെ എം ഷാജിക്ക് പ്ലസ് ടൂ ബാച്ച് ലഭിക്കുന്നതിനായി പണം നല്‍കിയിട്ടില്ലെന്ന് സ്കൂള്‍ മാനേജര്‍ പി വി പത്മനാഭന് പറഞ്ഞു.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കെ എം ഷാജി പണം വാങ്ങിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പുതപ്പാറ രംഗത്തു വന്നിരുന്നു. പിന്നീട് ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടി യുണ്ടായി. എന്നാല്‍ ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും താന്‍ രേഖാമൂലം നേതൃത്വത്തിന് പരാതി നല്‍കിയതിന്റെ കോപ്പി കൈവശമുണ്ടെന്നും നൗഷാദ് പറഞ്ഞു.
കണ്ണുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ കെ പത്മനാഭനാണ് കെ എം ഷാജി 25 ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നു പരാതി നല്‍കിയത്. കണ്ണൂര്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്.
Keywords: School management refuses K M shaji not to pay bribe, News, Trending, Bribe Scam, Plus Two student, Allegation, School, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.