വെള്ളപുതച്ചൊരു തീവണ്ടി... കാഴ്ച്ചക്കാര്‍ക്കൊരു കൗതുകമായി... സയന്‍സ് എക്‌സ്പ്രസ് ട്രെയിന്‍ തൃശൂരെത്തി
Nov 24, 2014, 22:21 IST
തൃശൂര്‍: (www.kvartha.com 24.11.2014) രാജ്യത്തെ വ്യത്യസ്തതയാര്‍ന്ന ജൈവവൈവിധ്യങ്ങളുടെ രൂപരേഖ ഏറ്റവും ലളിതമായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച എത്തിയ സയന്‍സ് എക്‌സ്പ്രസ് ട്രെയിന്‍ കൗതുകമായി. തൂവെള്ള നിറത്തോട് കൂടിയ എക്‌സ്പ്രസ് ട്രെയിന്‍ കാഴ്ച്ചക്കാര്‍ക്ക് വിസ്മയവും പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതുമായി.
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും, പരിസ്ഥിതി വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് ട്രെയിന്‍ എത്തിയത്. ഇന്ത്യയുടെ ഓരോ ഭൂപ്രകൃതികളോടൊപ്പം അവിടെ വസിക്കുന്ന ജീവജാലങ്ങള്‍, ഭക്ഷ്യവിഭവങ്ങളുടെയും, ആവാസവ്യവസ്ഥയുടെയും, അവയുടെ സംരക്ഷണത്തിന് വേണ്ടി സ്വീകരിച്ച നടപടികളും, ഇപ്പോള്‍ കണ്ട് വരുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ അപടകങ്ങളും, ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയൊക്കെയാണ് സയന്‍സ് എക്‌സ്പ്രസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നദികളും കാടും സസ്യലതാദികളും ജന്തുജാലകങ്ങളും കൊണ്ട് സമ്പന്നമായ വടക്കുകിഴക്കന്‍ ഇന്ത്യ, ചൂടും തണുപ്പും കൂടിയ കാലാവസ്ഥയുള്ള വരണ്ട ഭൂപ്രദേശമായ രാജസ്ഥാന്‍ മരുഭൂമി, ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ 30 ശതമാനവും കാണപ്പെടുന്ന പശ്ചിമഘട്ടം, ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയായ ഡക്കാന്‍ പീഠഭൂമി, കൊടുംശൈത്യത്തിന്റെ പര്യായമായ ഹിമാലയം, ജനസാന്ദ്രത ഏറ്റവും അധികമുള്ള ഗംഗാസമതലം, ഇനിയും കണ്ട് പിടിക്കപ്പെടാത്ത വൈവിധ്യങ്ങളുടെ കലവറയായ തീരപ്രദേശങ്ങളും ദ്വീപുകളും തുടങ്ങി പാഠപുസ്തകങ്ങളില്‍ നിന്നുമാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യയുടെ വൈവിധ്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്ന ട്രെയിനിലെ മനോഹര കാഴ്ചകള്‍ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ധാരാളം പേര്‍ എത്തുന്നുണ്ട്. അമ്പത്തിയേഴ് സ്റ്റേഷനുകളില്‍ മൂന്ന് ദിവസം വീതമാണ് സയന്‍സ് എക്‌സ്പ്രസിന്റെ പ്രദര്‍ശനം ഉണ്ടാകുക.
Keywords: Train, Exhibition, Students, Science train, Thrissur, Kerala, Science express train in Thrissur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.