Medical Advisory | കുട്ടികളിലെ ആസ്ത്മ-അലർജി രോഗങ്ങൾ: ശാസ്ത്രീയ ചികിത്സ ഉറപ്പാക്കണമെന്ന് വിദഗ്ധരുടെ ശിൽപശാല; മുന്നറിയിപ്പ് ഇതാണ്
ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. എം. കെ. നന്ദകുമാർ, ഡോ. നിമ്മി ജോസഫ്, ഡോ. മൃദുല ശങ്കർ, ഡോ. ശരത് ബാബു എന്നിവർ ശിൽപശാലയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കണ്ണൂർ: (KVARTHA) കുട്ടികളിലെ ആസ്ത്മയും അലർജിയും ശാസ്ത്രീയമായി ചികിത്സിക്കാൻ ഉചിതമായ രീതികൾ സ്വീകരിക്കാതിരിക്കുന്നതും രക്ഷിതാക്കളുടെ അശ്രദ്ധയും ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (IAP) കണ്ണൂരിൽ ശിശുരോഗ വിദഗ്ധർക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ ശിശുരോഗ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഐ.എ.പി. നാഷണൽ പ്രസിഡന്റിന്റെ ആക്ഷൻ പദ്ധതിയുടെ ഭാഗമായി, കുട്ടികളിലെ ആസ്ത്മയും അലർജിയും നിയന്ത്രിക്കുന്നതിനെ കുറിച്ച് കൂടുതൽ പഠനവും പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ, ഐ.എ.പി. ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫസർ എം. ശിങ്കാരവേലു (പോണ്ടിച്ചേരി) ശിൽപശാല ഉദ്‌ഘാടനം ചെയ്തു. ഐ.എ.പി. പ്രസിഡന്റായ ഡോ. കെ. സി. രാജീവൻ അധ്യക്ഷനായിരുന്നു.
ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. എം. കെ. നന്ദകുമാർ, ഡോ. നിമ്മി ജോസഫ്, ഡോ. മൃദുല ശങ്കർ, ഡോ. ശരത് ബാബു എന്നിവർ ശിൽപശാലയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. അജിത് സുഭാഷ്, ഡോ. ആര്യാ ദേവി, ഡോ. അരുണ്‍ അഭിലാഷ്, ഡോ. പത്മനാഭ ഷേണായി, ഡോ. സുല്‍ഫിക്കര്‍ അലി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ശിൽപശാലയിൽ സ്പൈറോമെട്രി, ഓസ്ലോമെട്രി, അലർജി അൽഗോരിതം, ആസ്ത്മാ ഡിവൈസ് ആന്‍ഡ് ടൂള്‍സ് എന്നിവയിൽ പ്രായോഗിക പരിശീലനവും ലഭ്യമാക്കി.