Fire | കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ച് വീണ്ടും തീവയ്പ്പ്; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂടര്‍ കത്തിനശിച്ചു; പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിച്ചു
Feb 4, 2024, 19:38 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ച് വീണ്ടും തീവയ്പ്പ്. വീട്ടുമുറ്റത്തെ പോര്‍ചില്‍ നിര്‍ത്തിയിട്ട സ്‌കൂടര്‍ തീവെച്ചു നശിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ സാവീസ് ഹയര്‍ഗുഡ്സ് ഉടമ അനില്‍ കുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂടറിനാണ് ഞായറാഴ്ച പുലര്‍ചെ രണ്ടുമണിയോടെ തീയിട്ടത്. തീയും പുകയും കണ്ടു അനില്‍ കുമാറും കുടുംബാംഗങ്ങളും പെട്ടെന്ന് ഉണര്‍ന്നതിനാല്‍ വന്‍ അപകടമൊഴിവായി.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തുണിയും മറ്റുമായി തീയിടാന്‍ ഒരാള്‍ എത്തുന്ന ചിത്രം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു. അനില്‍ കുമാറിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.