Accident | ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു
Dec 1, 2024, 21:50 IST
Photo: Arranged
●ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
● ചുമടുതാങ്ങി റഹ്‌മാൻ മസ്ജിദിന് മുന്നില്‍ കെ.എസ്.ടി.പി റോഡില്‍ വെച്ചാണ് അപകടം.
കണ്ണൂർ: (KVARTHA) പിലാത്തറയിൽ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും ചുമടുത്താങ്ങിയില്‍ താമസക്കാരനുമായ എസ്.പി ഹാഷിം (61) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 നാണ് അപകടം.
ചുമടുതാങ്ങി റഹ്‌മാൻ മസ്ജിദിന് മുന്നില്‍ കെ.എസ്.ടി.പി റോഡില്‍ വെച്ചാണ് പയ്യന്നൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന ടോറസ് ലോറി ബൈക്കില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
ഭാര്യ: സമീറ. മക്കള്‍: റിസ്‌വാന്‍, നാഫിയ, നസഷെറിന്‍. മരുമകന്‍: ഷുഹൈബ്.
#RoadAccident #FatalCrash #Pilathara #LorryAccident #Kannur #TragicNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.