കാസര്‍കോട്: (www.kvartha.com 23.01.2015) ബി.ജെ.പി രാജ്യത്ത് ഭരണമല്ല വിദ്വേഷത്തിന്റെ കച്ചവടമാണ് നടത്തുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ പറഞ്ഞു. കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്ത്തകന് സൈനുല്‍ ആബിദിന് അനുസ്മരണ സമ്മേളനവും സമര പ്രഖ്യാപനവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷത്തിന്റെയും മരണത്തിന്റെയും കച്ചവടം മാത്രമാണ് ഇവിടെ നടക്കുന്നത്. രാജ്യത്തെ വര്‍ഗീയ വല്ക്കരിക്കാനും മുസ്്ലിംകളേയും ജാട്ടുകളേയും തമ്മില്‍ തെറ്റിക്കാനും പഞ്ചാബികളേയും മുസ്്ലിംകളേയും തെറ്റിക്കാനും വിപുലമായ പദ്ധതിയാണ് ബി.ജെ.പി നടപ്പിലാക്കുന്നത്. കേരളത്തിലെ ഓരോ ഗ്രാമവും കോസ്മോപോളിറ്റന്‍ ഗ്രാമമായി മാറിക്കഴിഞ്ഞു. ഹിന്ദുവും മുസ്്ലിമും ക്രിസ്ത്യാനിയും തോളോട് തോള് ചേര്‍ന്നാണ് ജീവിക്കുന്നത്. ഇവിടെ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ സംഘടിതമായി ആക്രമിക്കാമെന്ന് വിചാരിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.
മതത്തിന്റെ പേരില്‍ രാഷ്ട്രീയം പടുത്തുയര്‍ത്തുന്ന മതവിശ്വാസികളല്ലാത്ത സംഘപരിവാര്‍, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഹിന്ദുക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്വാനിയെ ഉപേക്ഷിച്ച് നരേന്ദ്രമോഡി അഡാനിയോടൊപ്പമാണ്. രാജ്യത്തെ കോര്‍പറേറ്റ് വല്‍ക്കരിക്കാനാണ് ശ്രമം നടത്തിവരുന്നു. പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളിവിട്ട് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള നയമാണ് മോഡി സ്വീകരിക്കുന്നത്.
ബുദ്ധമതങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി റോ ഉപയോഗിച്ച് ഹൈന്ദവ വല്‍ക്കരണത്തിന് അനുകൂലമായ നയം സ്വീകരിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണം. 31 ശതമാനം മാത്രം വോട്ടിന്റെ ബലത്തില്‍ ബി.ജെ.പി നടത്തുന്ന താന്തോന്നിത്തം എസ്.ഡി.പി.ഐ പ്രവര്‍ത്തകരോട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kasaragod, Kerala, Dead, Murder, RSS, Narendra Modi, SDPI, Zainul Abid, E. Aboobacker.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.