കണ്ണൂര്‍: (www.kvartha.com 08.09.2020) കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം. എസ് ഡി പി ഐ പ്രവര്ത്തകന് സെയ്ദ് മുഹമ്മദ് സലാഹുദ്ദീന് ആണ് മരിച്ചത്. എ ബി വി പി പ്രവര്ത്തകന് ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്.
കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
2018 ജനുവരിയില്‍ കണ്ണവത്തുവെച്ച് എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയായ സലാഹുദ്ദീന് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.

Keywords: SDPI worker killed in Kannur, Kannur, News, Politics, Death, SDPI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.