Sea Erosion | കടലാക്രമണ ഭീഷണി; കണ്ണൂര്‍ ജില്ലയിലെ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്ന് ദിവസം പ്രവേശനം നിരോധിച്ചു
Apr 1, 2024, 20:22 IST
കണ്ണൂര്‍: (KVARTHA) കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും മൂന്ന് ദിവസത്തേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കടലോര മേഖലകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ അറിയിച്ചു.
കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ കാംപുകള്‍ ആരംഭിക്കും. ഇതിനായി നേരത്തെ തന്നെ തയാറാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അതത് തഹസില്‍ദാര്‍മാര്‍ക്കും കാംപുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ മെഡികല്‍ ഓഫീസര്‍, തീരദേശ പൊലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രതികൂല കാലാവസ്ഥ കാരണം മുഴപ്പിലങ്ങാട് ബീചില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളോട്ടിങ് ബ്രിഡ് ജിലേക്കുള്ള പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഫ്‌ളോട്ടിങ് ബ്രിഡ് ജിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഫ്‌ലോട്ടിങ് ബ്രിഡ് ജ് താല്‍കാലികമായി അഴിച്ചെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഡിടിപിസി അറിയിച്ചു. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനുമുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കണമെന്നും ഡിടിപിസി അറിയിച്ചു.

Keywords: Sea Erosion: Entry to coastal tourist spots in Kannur district banned for three days, Kannur, News, Sea Threat Attack, Warning, Coastal Tourist, Collectorate, Protect, Beach, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.