Lok Sabha Election | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ധാരണയായി; സിപിഎം- 15, സിപിഐ-4, കോട്ടയം കേരള കോണ്‍ഗ്രസിന് തന്നെ

 


തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ധാരണയായതായി നേതാക്കള്‍. 15 സീറ്റില്‍ സിപിഎം മത്സരിക്കും. നാല് സീറ്റില്‍ സിപിഐയും, കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് (എം) ന് നല്‍കാനുമാണ് ധാരണയായത്.

തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഈ സീറ്റുകള്‍ മാറാന്‍ സാധ്യതയില്ല. ലോക്‌സഭാ സീറ്റ് ചര്‍ചകള്‍ നടത്താന്‍ സിപിഐയുടെ നേതൃയോഗങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും.

Lok Sabha Election | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ധാരണയായി; സിപിഎം- 15, സിപിഐ-4, കോട്ടയം കേരള കോണ്‍ഗ്രസിന് തന്നെ
 

ശനിയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സീറ്റ് ധാരണ സംബന്ധിച്ച ചര്‍ചകള്‍ നടക്കും. തിങ്കളാഴ്ച വരെ യോഗം തുടരും. പരമാവധി വേഗത്തില്‍ സീറ്റ് നിര്‍ണയ ചര്‍ചകള്‍ പൂര്‍ത്തിയാക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ 19 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിനു വിജയിക്കാനായത്. ഇത്തവണ 19 സീറ്റുകളും നിലനിര്‍ത്തി കൂടുതല്‍ മികച്ച വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. അതേസമയം തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപിയും പ്രതീക്ഷ പുലര്‍ത്തുന്നു.

സിപിഎം കേരള കോണ്‍ഗ്രസിന് (എം) വിട്ടു കൊടുക്കുന്ന കോട്ടയം സീറ്റില്‍ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെതിരെ ജില്ലാ സെക്രടറിയായിരുന്ന വി എന്‍ വാസവനായിരുന്നു മത്സരിച്ചത്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കെത്തിയ സാഹചര്യത്തിലാണ് സീറ്റ് കൈമാറുന്നത്.

സിപിഐയ്ക്ക് തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ഥിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അദ്ദേഹം അതു നിഷേധിച്ചു. മാവേലിക്കരയില്‍ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അരുണ്‍കുമാറും വയനാട്ടില്‍ സിപിഐ ദേശീയ നിര്‍വാഹ സമിതി അംഗം ആനി രാജയും തൃശൂരില്‍ വി എസ് സുനില്‍കുമാറും മത്സരിക്കുമെന്ന പ്രചാരണമുണ്ട്. ടി എം തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലന്‍, എം സ്വരാജ് എന്നിവരെ സിപിഎം മത്സരരംഗത്തിറക്കിയേക്കും.

Keywords: Seat sharing in LDF completed, CPM to contest in 15 seats, Thiruvananthapuram, News, Lok Sabha Election, Seat Sharing, Meeting, Politics, BJP, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia