കൊറോണയ്ക്ക് കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം, പൊതുഇടങ്ങള്‍ തുറക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍; സ്വാതന്ത്ര്യവും ജനാധിപത്യവും മൈക്കിന് മുന്നില്‍ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്ന് മകന്‍ റോണ്‍ ബാസ്റ്റ്യന്റെ കിടിലൻ മറുപടി

കൊച്ചി: (www.kvartha.com 09.04.2020) കൊറോണയ്ക്ക് കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും അതിനാല്‍ ലോക്ക്ഡൗണിലായ പൊതുഇടങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി മുന്‍ എംപിയും അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍. എന്നാൽ ഈ പോസ്റ്റിന് കിടിലൻ മറുപടിയുമായി മകനും അഭിഭാഷകനുമായ റോൺ ബാസ്റ്റ്യൻ രംഗത്തെത്തി. അച്ഛന്റനും മകന്റെയും അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുകയാണിപ്പോൾ.

കൊറോണയ്ക്ക് കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം, പൊതുഇടങ്ങള്‍ തുറക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍; സ്വാതന്ത്ര്യവും ജനാധിപത്യവും മൈക്കിന് മുന്നില്‍ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്ന് മകന്‍ റോണ്‍ ബാസ്റ്റ്യന്റെ കിടിലൻ മറുപടി

'അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുന്‍പായിരുന്നു — കോതമംഗലത്തിനടുത്തു തൃക്കാരിയുരില്‍. വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു. നമുക്ക് നഷ്‌ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങള്‍ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും,'- പോള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സെബാസ്റ്റ്യന്‍ പോളിന് അതേ പോസ്റ്റില്‍ തന്നെ മറുപടിയുമായി എത്തിയിരിക്കയാണ് മകനും അഭിഭാഷകനുമായ റോണ്‍ ബാസ്റ്റ്യന്‍. സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ വ്യക്തികള്‍ക്ക് മൈക്കിന് മുന്നില്‍ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്ന് റോണ്‍ പിതാവിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തു.

കൊറോണയ്ക്ക് കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം, പൊതുഇടങ്ങള്‍ തുറക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍; സ്വാതന്ത്ര്യവും ജനാധിപത്യവും മൈക്കിന് മുന്നില്‍ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്ന് മകന്‍ റോണ്‍ ബാസ്റ്റ്യന്റെ കിടിലൻ മറുപടി
തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങള്‍ കാല്‍നടയായി നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളത്? അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ളവര്‍ ചെയ്യേണ്ടതെന്നും റോണ്‍ മറുപടിയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.  സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് സജീവ ചർച്ചയും  നടക്കുന്നുണ്ടെങ്കിലും സെബാസ്റ്റ്യന്‍ പോളിന്റെ പോസ്റ്റിനു ലഭിച്ച ലൈക്കുകളേക്കാൾ കൂടുതൽ  ലൈക്ക് റോണിന്റെ കമന്റിനു ലഭിച്ചുവെന്നതും ശ്രദ്ധേയം.

Summary: Sebastian Paul Facebook post against Corona Lockdown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia