ആത്തയ്ക്ക കുരു ശ്വാസനാളത്തില്‍ കുടുങ്ങിയ ഒരു വയസുകാരിക്ക് പുതുജന്മം

 


തൊടുപുഴ: (www.kvartha.com 31.10.2014) ശ്വാസനാളത്തില്‍ കുരുങ്ങിയ ഇത്തിരിപ്പോന്ന ആത്തയ്ക്കാ കുരു ഒരു വയസുകാരി സജീനയുടെ ജീവന്‍ നഷ്ടമാക്കുമായിരുന്നു. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ നിന്നും കൃത്യമായ പ്രാഥമിക ശുശ്രൂഷ കിട്ടിയില്ലായിരുന്നെങ്കില്‍. വെള്ളിയാഴ്ച രാവിലെയാണ് കളിക്കിടെ ആത്തക്കാ കുരു ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരണവെപ്രാളം കാട്ടുന്ന സജീനയുമായി ബാപ്പ ശുക്കൂറും ഉമ്മയും എത്തിയത്. സമയം കളയാതെ ഡോ.രാജ്കുമാര്‍, ഡോ. സിസ്റ്റര്‍ ആശാ മരിയ, ഡോ. ഉഷ, പീഡിയാട്രിക് സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘം കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

 ശ്വാസനാളത്തില്‍ ട്യൂബിട്ട് കൃത്രിമശ്വാസം നല്‍കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കി മിന്നല്‍ വേഗത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ.സാമുവല്‍, ബ്രോങ്കോസ്‌കോപ്പി വഴി കുരു നീക്കം ചെയ്ത് കുട്ടിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ രക്ഷിച്ച ഹോളി ഫാമിലി ആശുപത്രി അധികൃതര്‍ക്ക് നന്ദി പറയാന്‍ സജീനയുമായി ബാപ്പയും ഉമ്മയും ആശുപത്രിയിലെത്തി.

ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കുട്ടിയെ മടിയില്‍ കമഴ്ത്തി കിടത്തി തലകുറച്ച് താഴ്ത്തിപ്പിടിച്ച് ശക്തിയായി തട്ടിക്കൊടുക്കുന്നത് വിഴുങ്ങിയ വസ്തുവിനെ പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിക്ക് ശ്വാസതടസം ഉണ്ടെങ്കില്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. കുഞ്ഞിന്റെ വായില്‍ വിരലിട്ട് വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കരുതെന്നും ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ആത്തയ്ക്ക കുരു ശ്വാസനാളത്തില്‍ കുടുങ്ങിയ ഒരു വയസുകാരിക്ക് പുതുജന്മം
സജീന ബാപ്പക്കും ഉമ്മക്കും മുതലക്കോടം ഹോളി ഫാമിലി ആശുപത്രി ഡോക്ടര്‍മാര്‍ക്കുമൊപ്പം
Keywords : Thodupuzha, Kerala, Hospital, Child, Treatment, Escaped. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia