മരുന്നുഗന്ധം പരത്തുന്ന ജീവിതത്തില്‍ നിന്നും മാറി എഴുതാനും വായിക്കാനും ആഗ്രഹിക്കുന്ന ഡോക്ടര്‍മാരുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാന്‍ 'സെകന്‍ഡ് പെന്‍'
Feb 5, 2022, 18:16 IST
കൊച്ചി: (www.kvartha.com 05.02.2022) മരുന്നുഗന്ധം പരത്തുന്ന ജീവിതത്തില്‍ നിന്നും മാറി എഴുതാനും വായിക്കാനും ആഗ്രഹിക്കുന്ന ഡോക്ടര്‍മാരുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാന്‍ 'സെകന്‍ഡ് പെന്‍'. കോഴിക്കോട് നടക്കാവിലെ ഐ എം എ ഹാളിലാണ് 'സെകന്‍ഡ് പെന്‍' ഒരുക്കിയിട്ടുള്ളത്. എഴുത്തുകാരായ ഡോക്ടര്‍മാര്‍ക്ക് ചര്‍ച ചെയ്യാനും വായിക്കാനും കഥ പറയാനും ഒരിടം- അതാണ് 'സെകന്‍ഡ് പെന്‍'. ഒപ്പം ഐ എം എ ഹാളിലെ ലെന്‍ഡിംഗ് ലൈബ്രറിയും ഡോക്ടര്‍മാര്‍ക്ക് മുതല്‍കൂട്ടാകുന്നു. 500 ഓളം പുസ്തകമടങ്ങിയതാണ് ലെന്‍ഡിംഗ് ലൈബ്രറി.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ തങ്ങളില്‍ നിന്നും മാഞ്ഞുപോയെന്ന് കരുതിയിരുന്ന കലാവാസനയെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ഒരിടമാണ് 'സെകന്‍ഡ് പെന്‍'. എല്ലാ മൂന്നാം ശനിയാഴ്ചയും ഡോക്ടര്‍മാരുടെ പുസ്തകത്തിന്റെ ആസ്വാദനവും വിശകലനവും ഇവിടെ വച്ച് നടക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം എഴുത്തുകാരായ ഡോക്ടര്‍മാര്‍ ഇതില്‍ അംഗങ്ങളാണ്. ഡിസംബറിലാണ് 'സെകന്‍ഡ് പെന്‍' തുടങ്ങിയത്.
കോഴിക്കോട് ഐഎംഎ യുടെ ജീവനാഡികളായ ഡോ. ബി. വേണുഗോപാലും, ഡോ. ശങ്കര്‍ മഹാദേവനുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നമ്മുടെ ആരോഗ്യം എഡിറ്റര്‍ ഡോ. സുരേഷ്‌കുമാര്‍ പേരിടല്‍ കര്‍മം നടത്തി. ഡോ.എം മുരളീധരന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സാഹിത്യാസ്വാദന കൂട്ടായ്മ ഇപ്പോള്‍ മൂന്നാം മാസത്തിലേക്കു കടക്കുന്നു.
ഡോ. ഹംസാ തയ്യില്‍, ഡോ. പി വി രാമചന്ദ്രന്‍, ഡോ.ടി പി നാസര്‍ എന്നിവരുടെ സര്‍ഗാത്മക ഇടപെടലുകളോടെ സജീവമായ കഴിഞ്ഞാഴ്ച ഡോ. ഒ എസ് രാജേന്ദ്രന്റെ പാത്തുമ്മയുടെ ചിരി, ഡോ. അബ്ദുല്‍ സത്താറിന്റെ പുലര്‍കാല കാഴ്ചകള്‍ എന്നീ പുസ്തകങ്ങളാണ് ചര്‍ചക്കെടുത്തത്.
ഫെബ്രുവരി പത്തൊമ്പതിനാണ് ഇനി അടുത്ത കൂടിച്ചേരല്‍.
വാട്‌സ് ആപില്‍ സാഹിത്യ കൂട്ടായ്മ നയിക്കുന്നത് ഡോക്ടര്‍മാരായ ബി ഇഖ്ബാല്‍, കെ സുഗതന്‍, സുവര്‍ണ നാലപ്പാട്, കെ എ കുമാര്‍, പി കെ സുകുമാരന്‍, സുനീഷ് കൃഷ്ണന്‍, ജയകൃഷ്ണന്‍ ടി എന്നിവരാണ്.
ശാരീരിക സാന്ത്വനമേകുന്ന ഭിഷഗ്വരന്‍മാര്‍ക്ക് സര്‍ഗാസ്വാദനത്തിനുള്ള ഇടം അതാണ് സെകന്‍ഡ് പെന്‍ എന്ന് ഐ എ കോഴിക്കോട് ശാഖാ സെക്രടറി ഡോ ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. കോഴിക്കോട് ഐ എം എയുടെ നവതിയുടെ ഭാഗമായാണ് ഇടപെടല്‍.
കേരളത്തിലെ, ഒരു പക്ഷേ ഇന്‍ഡ്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സര്‍ഗാത്മക കൂട്ടായ്മയിലേക്ക് വായനയിലും എഴുത്തിലും താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ കോഴിക്കോട് ഐ എ എമിലെ ഡോ. ടി പി നാസറുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 94968 90964

Keywords: 'Second Pen' to promote doctors' taste in art, Kochi, News, Doctor, Writer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.