Accidental Death | വായാട്ടുപറമ്പില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച രണ്ടാമത്തെയാളും ചികിത്സയ്ക്കിടെ മരിച്ചു; എക്സൈസ് പിന്തുടര്‍ന്നതാണ് മരണകാരണമെന്ന് ബന്ധുക്കളുടെ പരാതി
Oct 12, 2023, 19:46 IST
ആലക്കോട്: (KVARTHA) കരുവഞ്ചാലിലെ വായാട്ടുപറമ്പില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു. മോസ്‌കോ കവലയിലെ തെക്കെ വീട്ടില്‍ സുകുമാരനാണ്(48) വ്യാഴാഴ്ച പുലര്‍ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) ഒക്ടോബര്‍ ഒമ്പതിന് മരിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് വൈകുന്നേരമായിരുന്നു അപകടം. ആലക്കോട്ടെ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പനശാലയില്‍ നിന്നും മദ്യം വാങ്ങി ബൈകില്‍ വരുന്ന ഇവരെ എക്സൈസ് സംഘം ജീപില്‍ പിന്തുടര്‍ന്നപ്പോള്‍ മീന്‍പറ്റി റോഡില്‍ നിന്നും മലയോര ഹൈവേയിലേക്ക് കടക്കുന്നതിനിടെ എതിരെവന്ന കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
എക്സൈസ് സംഘത്തിന്റെ വാഹനത്തില്‍ തന്നെയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ഇരുവരും അവിവാഹിതരാണ്. ഇരുവരുടെയും മരണത്തിന് കാരണം എക്സൈസ് പിന്തുടര്‍ന്നാതെണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അപകടമരണത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് സജീവ് ജോസഫ് എംഎല്‍എയും, തോംസന്റെ മാതാപിതാക്കളും കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു പേരുടെ ജീവനാണ് എക്സൈസിന്റെ നടപടിയില്‍ പൊലിഞ്ഞതെന്നു പ്രദേശവാസികളും ആരോപിച്ചിട്ടുണ്ട്. സര്‍കാര്‍ മദ്യഷാപില്‍ നിന്നും നിയമപ്രകാരം മദ്യം വാങ്ങിവരുന്നവരെ എക്സൈസ് അന്യായമായി മദ്യക്കടത്തുകാരെ വേട്ടയാടുന്നതു പോലെ പിന്തുടരുകയായിരുന്നുവെന്നാണ് ആരോപണം.

Keywords: Second person who hit by KSRTC bus also died during treatment, Kannur, News, Accidental Death, Hospital, Treatment, Allegation, Natives, KSRTC, Excise, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.