Elephant Culling | സുരക്ഷാ മുന്‍കരുതലുകളോടെ ആറളം ഫാമില്‍ രണ്ടാം ഘട്ടം ആനയെ തുരത്തല്‍ പുനരാരംഭിച്ചു

 


കണ്ണൂര്‍: (KVARTHA) ആറളം ഫാമിലെ കൃഷി ഇടങ്ങളില്‍ നിന്നും ആനയെ തുരത്തുന്ന രണ്ടാം ഘട്ട നടപടികള്‍ തുടങ്ങി. 8,9,10 എന്നീ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തുരത്തല്‍ വെളളിയാഴ്ച രാവിലെ 7:30 മണിയോടെ ബ്ലോക് ഒന്നില്‍ നിന്നാണ് പുനരാരംഭിച്ചത്. വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പ്രാദേശികമായി തിരഞ്ഞെടുക്കുന്ന ആളുകളും ഉള്‍പെടെ 15 പേര്‍ വീതമുള്ള മൂന്ന് സംഘങ്ങളാണ് ആനകളെ തുരത്തുന്നത്.
  
Elephant Culling | സുരക്ഷാ മുന്‍കരുതലുകളോടെ ആറളം ഫാമില്‍ രണ്ടാം ഘട്ടം ആനയെ തുരത്തല്‍ പുനരാരംഭിച്ചു

രണ്ട് സംഘങ്ങള്‍ ഫാം കൃഷിയിടത്തില്‍ നിന്നു ആനകളെ തുരത്തുമ്പോള്‍ മൂന്നാമത്തെ സംഘം പുനരധിവാസ മേഖലയില്‍ എത്തിക്കുന്ന ആനകളെ അവിടെ നിന്നും ഓടിക്കും. പടക്കം പൊട്ടിച്ചും ട്രാക്റ്റര്‍ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത്.

കൃഷിയിടത്തില്‍ നിന്നും വെളിയില്‍ എത്തുന്ന ആനകളെ പുനരധിവാസ മേഖലയിലൂടെ കടത്തി വന്യജീവി സങ്കേതത്തില്‍ എത്തിക്കുകയാണ് തുരത്തലിന്റെ ലക്ഷ്യം. ഫാമിലെ കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 35 ലക്ഷം രൂപയോളം ചിലവില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഫാമിന്റെ പ്രധാന വരുമാന മാര്‍ഗമായ കശുവണ്ടി വിളവെടുപ്പ് ആനയുടെ ശല്യം കാരണം കൃത്യമായി നടത്താന്‍ കഴിയാതെ വന്നതോടെയാണ് ആനയെ തുരത്തല്‍ നടപടിയിലേക്ക് ഫാം അധികൃതര്‍ നീങ്ങിയത്.
 
Elephant Culling | സുരക്ഷാ മുന്‍കരുതലുകളോടെ ആറളം ഫാമില്‍ രണ്ടാം ഘട്ടം ആനയെ തുരത്തല്‍ പുനരാരംഭിച്ചു

 ആനയെ തുരത്താനുള്ള ആദ്യഘട്ട നടപടികള്‍ പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. പിന്നീട് നടന്ന സമവായ ചര്‍ചയിലൂടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് പുനരധിവാസ മേഖലയില്‍ നിന്നും അഞ്ചോളം ആനകളെ ആദ്യഘട്ടത്തില്‍ കാട്ടിലേക്ക് തുരത്തിയിരുന്നു.
  
Elephant Culling | സുരക്ഷാ മുന്‍കരുതലുകളോടെ ആറളം ഫാമില്‍ രണ്ടാം ഘട്ടം ആനയെ തുരത്തല്‍ പുനരാരംഭിച്ചു

Keywords: Second phase of elephant culling resumed at Aralam Farm with safety precautions in place, Kannur, News, Elephant Culling, Aralam Farm, Protect, Meeting, Forest, Safety Precautions, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia