തൊഗാഡിയയുടെ പരിപാടിക്ക് പിന്നില്‍ രഹസ്യ രാഷ്ട്രീയഅജണ്ടയെന്ന് ആരോപണം
May 4, 2012, 06:00 IST
കാസര്‍കോട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ ഭായ് തൊഗാഡിയ സംബന്ധിക്കുന്ന ഹിന്ദു ശക്തി സംഗമത്തിന് പിന്നില്‍ രഹസ്യ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ആരോപണം ശക്തമായി. മെയ് ആറിന് തളിപ്പടുപ്പ് മൈതാനിയിലാണ് ഹിന്ദുനേതാക്കളും സന്യാസിമാരും സംബന്ധിക്കുന്ന പരിപാടി നടക്കുന്നത്.
മല്ലികാര്‍ജുന ക്ഷേത്രപരിസരം അറവുമൃഗത്തിന്റെ അവശിഷ്ടം കൊണ്ടിട്ട സംഭവത്തിന് തൊട്ടുപിന്നാലെ ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മതവിശ്വാസങ്ങളെ ഹനിക്കുന്ന ഇത്തരം അനിഷ്ടസംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്താന്‍ തീരുമാനിച്ചത്. പ്രസ്തുത യോഗത്തില്‍ സന്യാസി പ്രമുഖരും രാഷ്ട്രീയ-മത-സാമുദായിക സംഘടന നേതാക്കളും സംബന്ധിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മതവിശ്വാസത്തിനെതിരെ ഉയര്‍ന്ന അനിഷ്ട സംഭവത്തിന്മേലുള്ള പ്രതിഷേധം ഹൈന്ദവ സമൂഹത്തില്‍ മാത്രം ഒതുക്കി നിര്‍ത്തരുതെന്നും ഇതരമതനേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ഭരണകൂടത്തിന്റെ പ്രതിനിധികളെയും ഉള്‍കൊള്ളിച്ചുള്ള ഒരു ജനകീയസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് തുടരുന്ന ആശാസ്യമല്ലാത്ത മതവിരുദ്ധ പ്രവണതകളെ തുറന്നുകാട്ടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം ഇപ്പോള്‍ ഹിന്ദുശക്തി സംഗമം സംഘടിപ്പിക്കുന്ന ഹിന്ദു സംരക്ഷണ സമിതിപാടേ നിരാകരിക്കുകയും പ്രവീണ്‍ ഭായ് തൊഗാഡിയയെ പോലുള്ള വിവാദ നേതാവിനെ സംബന്ധിപ്പിച്ച് ചില നിഗൂഢ രാഷ്ട്രീയ നീക്കത്തിന് ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.
ഹിന്ദുശക്തി സംഗമം സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത പത്രകുറിപ്പിലും നോട്ടീസിലും ഒരു വിഭാഗത്തെ നിശിതമായി വിമര്‍ശിക്കുന്ന കടുത്ത ഭാഷയിലുള്ള വിവരണങ്ങളാണ് ഉള്ളത്. സര്‍ക്കാരും ഭരണകൂടവും നിയമ നിര്‍മ്മാണം നടത്തി ഹൈന്ദവരെ പാര്‍ശ്വവല്‍ക്കരിച്ച് ദുരിതത്തിലാഴ്ത്തിയതിനെതിരെയാണ് ഹിന്ദുശക്തി സംഗമമെന്നും നോട്ടീസില്‍ വിവരിക്കുന്നുണ്ട്.

Keywords: kasaragod, Kerala, Programme, Rally, Hindu Shakti Sangamam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.